'അന്തസ് വേണമെടോ അന്തസ്'; മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

കൊല്ലത്ത് ബിന്ദു കൃഷ്ണ എംഎൽഎയായിട്ടും ബോർഡ് മാറ്റാതെ മുൻ എംഎൽഎ മുകേഷിന്ന് പരിഹാസം
MLA-Board-Mukesh
MLA-Board-Mukesh
Edited By:
Updated on
1 min read

കൊല്ലം: കാലാവധി കഴിഞ്ഞിട്ടും എംഎൽഎ ഓഫീസിന്റെ ഔദ്യോഗിക ബോർഡ് മാറ്റാൻ തയ്യാറാകാത്ത മുൻ എംഎൽഎയും നടനുമായ എം. മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് മുകേഷിനെതിരെ നിയമലംഘനം ആരോപിച്ച് പരാതി നൽകിയത്. കൊല്ലം ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കുമാണ് വിഷ്ണു സുനിൽ പരാതി കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് മുകേഷിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചുകൊണ്ട് വിഷ്ണു സുനിൽ തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ച വരികളും ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മുകേഷ് അഭിനയിച്ച പ്രശസ്തമായ സിനിമാ ഡയലോഗ് കടമെടുത്തുകൊണ്ട് "അന്തസ് വേണമെടാ അന്തസ്..." എന്നാണ് വിഷ്ണു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചത്.

ഹാങ്ങോവർ വിട്ടുമാറാത്ത മുൻ പാർട്ട് ടൈം എം.എൽ.എ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൊല്ലം നിയോജകമണ്ഡലത്തിൽ പുതിയ ജനപ്രതിനിധി വന്നിട്ടും പഴയ ബോർഡ് വെച്ച് മുകേഷ് ജനങ്ങളെ പറ്റിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. വിഷ്ണു സുനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ അഡ്വ. ബിന്ദു കൃഷ്ണ ഉണ്ട്. മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്; അന്തസ്സ് വേണമടൊ, അന്തസ്സ്......

ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.

വിഷ്ണു സുനിൽ

NB: തീയതിയും സമയവും ഫോട്ടോയിൽ തന്നെയുണ്ട്.

MLA-Board-Mukesh
നടിയെ അക്രമിച്ച കേസ്: 'എട്ടരവര്‍ഷം ജയിലില്‍ കിടന്നു, ജാമ്യം അനവദിക്കണമെന്ന് പള്‍സര്‍ സുനി; പുറത്തിറങ്ങിയാല്‍ ദൃശ്യം പുറത്തുവന്നേക്കുമെന്ന് സര്‍ക്കാര്‍'
MLA-Board-Mukesh
ചൂടു ചായ കുടിക്കുന്ന ശീലമുണ്ടോ? അന്നനാള കാൻസർ സാധ്യത കൂടുതലെന്ന് പഠനം
MLA-Board-Mukesh
ട്രംപ് ഭരണകൂടം നടപ്പാക്കാനൊരുങ്ങുന്ന വിസ പരിഷ്കാരങ്ങൾ: ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വൻ തിരിച്ചടിയോ?
Summary

The Youth Congress has filed an official complaint against actor and former MLA M. Mukesh for allegedly failing to remove the 'MLA' designation board from his office in Kollam despite his term ending.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com