ചൂടു ചായ കുടിക്കുന്ന ശീലമുണ്ടോ? അന്നനാള കാൻസർ സാധ്യത കൂടുതലെന്ന് പഠനം

നമ്മൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു.
High Temperature tea
High Temperature tea Pinterest
Updated on
1 min read

ചായ ആയാൽ ചൂടോടെ കുടിക്കണം, അതാണ് അതിന്റെ ഒരു രീതി. എന്നാൽ ഈ തീ ചൂട് കാന്‍സറിന് കാരണമായാലോ? ചൂടു കൂടുതലുള്ള പാനീയങ്ങള്‍ അല്ലെങ്കിൽ ഭക്ഷണങ്ങൾ അന്നനാളത്തെ ബാധിക്കുന്ന ഒസോഫൊജിയല്‍ കാന്‍സറിന് കാരണമായേക്കാമെന്ന് ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

High Temperature tea
പച്ചമുട്ട കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

നമ്മൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു. എന്നാല്‍ ഈ ചൂടു അമിതമായാല്‍ അന്നനാളത്തില്‍ പോറലേല്‍പ്പിക്കുന്നു. ചൂടുങ്ങള്‍ പാനീയങ്ങള്‍ കുടിക്കുന്നത് തുടരുന്നത് ഈ പോറല്‍ ഉണങ്ങാതിരിക്കാനും വീക്കമുണ്ടാകാനും കാരണമാകും. കോശങ്ങള്‍ നശിക്കുന്നതിലൂടെ ഒടുവില്‍ കാന്‍സറായി പരിണമിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ വിഭാഗം 65 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള പാനീയങ്ങള്‍ കാന്‍സറിന് കാരണമാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ക്ക് പുറമെ പുകവലിക്കുകയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത 10 മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

'വേവുവോളം കാത്താല്‍ ആറുവോളം കാത്തൂടെ...' എന്ന പഴഞ്ചൊല്ല് വെറുതെ അല്ല, ചൂടുള്ള ഭക്ഷണം അല്ലെങ്കില്‍ പാനീയങ്ങള്‍ കഴിക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ മിനിറ്റ് ആറുന്നത് വരെ കാത്തിരുന്ന ശേഷം കഴിക്കുന്നത് അന്നനാള കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

High Temperature tea
ചർമം നാച്ചുറലായി തിളങ്ങും, ഈ മൂന്ന് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കാം
High Temperature tea
കാൻസർ ബാധിക്കുന്നത് രോഗിയെ മാത്രമല്ല, ലോകത്തെ 92 ശതമാനം ആളുകളെയും..; മുന്നറിയിപ്പുമായി ഡബ്യൂഎച്ച്ഒ
High Temperature tea
2014 ലോകകപ്പിന് ശേഷം ഡയറ്റ് മാറ്റി, മെസിയുടെ ഫിറ്റ്നസിന് പിന്നിൽ ഈ 5 ഭക്ഷണങ്ങൾ
Summary

High Temperature of tea may cause cancer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com