പാകിസ്ഥാനിൽ നിന്ന് ഫോൺ കോൾ; ബംഗാൾ സ്വദേശി ബേപ്പൂരിൽ പൊലീസ് കസ്റ്റഡിയിൽ

സാങ്കേതിക പരിശോധനകളും കേന്ദ്ര ഏജൻസികളുടെ ചോദ്യം ചെയ്യലും പുരോഗമിക്കുന്നു
arrest
arrest
Edited By:
Updated on
1 min read

കോഴിക്കോട്: പാകിസ്ഥാനിലെ നമ്പറിൽ നിന്ന് ഫോൺ കോൾ വന്നതിനെ തുടർന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ 35-കാരനെ കോഴിക്കോട് ബേപ്പൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെയും പൊലീസിന്റെയും സംയുക്ത സംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്നതിനായാണ് ബംഗാൾ സ്വദേശിയായ യുവാവ് ബേപ്പൂരിലെത്തിയത്. ഹാർബർ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് ബേപ്പൂർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

arrest
'ഹിൽ ഹൈവേ റൺ' ആകെ ചെലവ് 91.35 ലക്ഷം രൂപ; മിലിന്ദ് സോമൻ പ്രതിഫലം കൈപ്പറ്റിയില്ലെന്ന് വിവരാവകാശ രേഖ

യുവാവിന്റെ മൊബൈൽ ഫോൺ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പാകിസ്ഥാൻ നമ്പറിൽ നിന്നുള്ള ഒരു കോൾ ഫോൺ ഹിസ്റ്ററിയിൽ കണ്ടെത്താനായതായി ബേപ്പൂർ പൊലീസ് അറിയിച്ചു. എന്നാൽ പ്രാഥമിക പരിശോധനയിൽ മറ്റ് സംശയകരമായ സന്ദേശങ്ങളോ സാമഗ്രികളോ ഫോണിൽ നിന്ന് ലഭിച്ചിട്ടില്ല. തനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ടെന്നും അതുവഴിയാണ് ഈ നമ്പറുമായി ബന്ധപ്പെട്ടതെന്നുമാണ് യുവാവ് മൊഴി നൽകിയിട്ടുള്ളത്. എങ്കിലും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര അന്വേഷണ ഏജൻസികളും കോസ്റ്റ് ഗാർഡും ഇയാളുടെ സാമ്പത്തിക ഇടപാടുകളും യാത്രാ വിവരങ്ങളും ഫോൺ രേഖകളും വിശദമായി പരിശോധിച്ച് വരികയാണ്.

arrest
വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസ്: സ്വപ്‌ന സുരേഷ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം
arrest
നടി ലക്ഷ്മി പ്രിയക്കും ഓൺലൈൻ ചാനലിനുമെതിരായ പരാതി; അൻസിബ ഹസ്സന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
arrest
ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്
Summary

A 35-year-old West Bengal native was taken into custody by police at Beypore in Kozhikode after allegedly receiving a phone call and suspicious messages from a Pakistan-based number.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com