കോഴിക്കോട്ട് മിനിലോറി 10 മീറ്ററിലധികം താഴ്ചയുള്ള കിണറ്റിലേക്ക്, ഡ്രൈവര്‍ ലോറിക്കുള്ളില്‍; രക്ഷാപ്രവര്‍ത്തനം

മുക്കത്ത് നിയന്ത്രണം വിട്ട മിനി ലോറി കിണറ്റില്‍ വീണു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: മുക്കത്ത് നിയന്ത്രണം വിട്ട മിനി ലോറി കിണറ്റില്‍ വീണു. ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് 10 മീറ്ററിലധികം താഴ്ചയുള്ള കിണറ്റിലേക്ക് കൂപ്പു കുത്തിയത്. ലോറി ഡ്രൈവറെ പരിക്കുകളോടെ രക്ഷപ്പെടുത്തി. 

ചേന്നമംഗല്ലൂര്‍ പുല്‍പറമ്പില്‍ ഇന്നലെ രാവിലെയാണ് സംഭവം. ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കയറ്റം കയറുന്നതിനിടെ ലോറി പിന്നിലേക്കു നീങ്ങി കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ലോറിയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ജിഷ്ണു ലോറിക്കുള്ളില്‍ തന്നെ അകപ്പെട്ടു. മുക്കത്തു നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെയും ഷബീര്‍ പുല്‍പറമ്പിന്റെയും നേതൃത്വത്തിലാണു ജിഷ്ണുവിനെ രക്ഷിച്ചത്.

തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അര മണിക്കൂറിലേറെ ശ്രമിച്ചാണു രക്ഷപ്പെടുത്തിയത്. ജിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com