കോഴിക്കോട് മെഡിക്കല്‍ കോളജ് ആക്രമണക്കേസ്; ഡിവൈഎഫ്‌ഐ നേതാക്കള്‍ കീഴടങ്ങി

നടക്കാവ് പൊലീസ് സ്‌റ്റേഷനിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം കെ അരുണ്‍ ഉള്‍പ്പടെയുള്ളവര്‍ കീഴടങ്ങിയത്
ആക്രമണത്തിന്റെ വീഡിയോ ദൃശ്യം
ആക്രമണത്തിന്റെ വീഡിയോ ദൃശ്യം
Updated on
1 min read

കോഴിക്കോട്:  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആക്രമണം നടത്തിയ കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കള്‍ കീഴടങ്ങി. നടക്കാവ് പൊലീസ് സ്‌റ്റേഷനിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം കെ അരുണ്‍ ഉള്‍പ്പടെയുള്ളവര്‍ കീഴടങ്ങിയത്. പ്രതികളായ അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി  തള്ളിയതിന്  പിന്നാലെയാണ് കീഴടങ്ങല്‍.

സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആഗസ്റ്റ് 31 നാണ് മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ ഡിവൈഎഫ്‌ഐ നേതാക്കള്‍ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. ആശുപത്രിയുടെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു

സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com