കോഴിക്കോട്ട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിര്‍ത്തിയിട്ട ബസില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു; രണ്ട് പേര്‍ പിടിയില്‍

ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട് പരിചയം സ്ഥാപിച്ച രണ്ട് യുവാക്കള്‍ യുവതിയെ സമീപത്തെ ബസ് സ്റ്റാന്റിനകത്തേക്ക് കൊണ്ടുപോയി നിര്‍ത്തിയിട്ടിരുന്ന ബസിനകത്ത് വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോഴിക്കോട്: ചേവായൂരില്‍ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ടുപോയി നിര്‍ത്തിയിട്ട ബസ്സില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശിയായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ചയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട് പരിചയം സ്ഥാപിച്ച രണ്ട് യുവാക്കള്‍ യുവതിയെ സമീപത്തെ ബസ് സ്റ്റാന്റിനകത്തേക്ക് കൊണ്ടുപോയി നിര്‍ത്തിയിട്ടിരുന്ന ബസിനകത്ത് വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് ശേഷം ഇവര്‍ മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി, ഇയാളും പെണ്‍കുട്ടിയെ പിഡിപ്പിച്ചു. അതിന് ശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തിയതോടെ ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് ബലാത്സംഗത്തിനിരയായ വിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com