'അതു പേടിച്ചാണോ ടീച്ചര്‍ പോകാഞ്ഞത്?; ഒന്നു കുളിച്ചാ മതി ടീച്ചറേ?'

'ഈ വിവേചനമില്ലാത്തിടത്തേക്ക് ടീച്ചര്‍ എത്ര തവണ പോയിട്ടുണ്ട് ടീച്ചറേ ?'
PK Sreemathi, KP Sasikala
PK Sreemathi, KP Sasikala
Updated on
1 min read

കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി കെ ശ്രീമതിയെ അവഹേളിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് പി കെ ശ്രീമതി ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് ശശികലയുടെ പ്രതികരണം. സമൂഹമാധ്യമത്തിലൂടെയാണ് ശശികലയുടെ കമന്റ്.

PK Sreemathi, KP Sasikala
‘സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വം’; മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി; റിമാൻ‌ഡ് റിപ്പോർട്ട്

ടീച്ചറെ, ടീച്ചര്‍ക്കെത്ര വയസ്സായി ടീച്ചറെ ?, ഈ വിവേചനമില്ലാത്തിടത്തേക്ക് ടീച്ചര്‍ എത്ര തവണ പോയിട്ടുണ്ട് ടീച്ചറേ ?. ഒന്നു കുളിച്ചാ മതി ടീച്ചറേ?, മറ്റേ ഈറന്‍ ഒന്നര ഒന്നും ഉടുക്കണ്ട. അതുപേടിച്ചാണോ ടീച്ചര്‍ പോകാഞ്ഞത്?. നമ്മുടെ രാഷ്ട്രപതി കേട്ടറിഞ്ഞ് അവിടുന്ന് ഈ സന്നിധിയിലെത്തി. കണ്ണൂരിലെ ടീച്ചര്‍ക്ക് ഇപ്പോഴും കെട്ടുമുറക്കാറായില്ല അല്ലേ ടീച്ചറേ ?. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പുറകില്‍ നില്ക്കുന്ന ആ ബൊമ്മക്ക് ശബരിമലയെപ്പറ്റി ടീച്ചര്‍ പറഞ്ഞ മഹത്വം വല്ലതും അറിയാമോ?. ശശികല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഇവിടെയാണ് ആ ഇടം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം. വിവേചനമില്ലാത്ത ഇടം. സമാദരണീയയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു സാധാരണക്കാരില്‍ സാധാരണക്കാരിയായി പതിനെട്ടുപടിയും ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തി' എന്ന അടിക്കുറിപ്പോടെയാണ് അയ്യപ്പനെ തൊഴുന്ന ചിത്രം പി കെ ശ്രീമതി പങ്കുവെച്ചത്. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു ശശികലയുടെ അവഹേളനം.

Sasikala's Post
Sasikala's Post
PK Sreemathi, KP Sasikala
പിഎം ശ്രീ: മുന്നണി മര്യാദയുടെ ലംഘനമെന്ന് സിപിഐ, കടുത്ത അതൃപ്തി

രാഷ്ട്രപതിക്ക് പിന്നില്‍ അയ്യപ്പ സന്നിധിയില്‍ തൊഴാതെ നില്‍ക്കുന്ന മന്ത്രി വി എന്‍ വാസവനെയും കെ പി ശശികല കുറിപ്പില്‍ വിമര്‍ശിച്ചു. രാഷ്ട്രപതിയുടെ പുറകില്‍ നില്ക്കുന്ന ആ ബൊമ്മക്ക് ശബരിമലയെപ്പറ്റി ടീച്ചര്‍ പറഞ്ഞ മഹത്വം വല്ലതും അറിയാമോ?. എന്നായിരുന്നു കമന്റ്. ഇരുമുടിക്കെട്ടുമേന്തി തൊഴുതു പ്രാര്‍ത്ഥിച്ചു നിലക്കുന്ന സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ ഹെജിമണിക്കു പിന്നില്‍ തൊഴാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത ശൂദ്രന്‍ എന്ന് വാസവനെ പരാമര്‍ശിച്ച് ശശികല പോസ്റ്റ് ഇട്ടിരുന്നു.

Summary

Hindu Aikya Vedi leader KP Sasikala insulted former minister and senior CPM leader PK Sreemathi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com