

കൊച്ചി: മലയാളം വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്കെതിരായ നിസ്സഹകരണം അവസാനിപ്പിച്ച കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ശക്തം. ബഹിഷ്‌കരണം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ആയിരുന്നു കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സഹകരണം ആരംഭിച്ചത്.
ഇതിന് പിന്നാലെ ചാനല്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുമായി സഹകരിക്കാന്‍ കെപിപിസി തീരുമാനിച്ചെന്ന് ചാനല്‍ ചര്‍ച്ചയില്‍ അവതാരക അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ പങ്കെടുക്കുകയും ചെയ്തു.
റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരണം പിന്‍വലിച്ച കോണ്‍ഗ്രസ് തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെയാണ് എന്നാണ് പ്രധാന വിമര്‍ശനം. പാര്‍ട്ടിക്ക് എതിരെ പ്രചാരണം നടത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ തുടങ്ങിവച്ച ബഹിഷ്‌കരണം അന്ന് കെപിസിസി ഏറ്റടുക്കുകയും അന്നത്തെ പ്രസിഡന്റ് കെ സുധാകരന്‍ ബഹിഷ്‌കരണം പ്രഖ്യാപിക്കുകയുമാണ് ചെയ്തത്. എന്നാല്‍ ഈ ബഹിഷ്‌കരണം അവസാനിപ്പിക്കുമ്പോള്‍ ആരാണ് അതിന് തീരുമാനം എടുത്തത് എന്നറിയില്ല. കള്ളക്കേസുകള്‍ നല്‍കി പ്രവര്‍ത്തരെ വേട്ടയാടുകയും പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാനും റിപ്പോര്‍ട്ടര്‍ ടിവിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയോട് സഹകരിക്കാനുള്ള പാര്‍ട്ടി തീരുമാനം പ്രവര്‍ത്തകരുടെ പ്രതിഷേധം ഏറ്റവാങ്ങുമെന്ന മുന്നറിയിപ്പും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കളെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പ്രവര്‍ത്തകര്‍ കടക്കുമെന്നും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പറയുന്നു.
സഹകരിക്കാനുള്ള തീരുമാനത്തിലൂടെ പാര്‍ട്ടിയുടെ അന്തസ് പണയപ്പെടുത്തിയെന്നും പ്രവര്‍ത്തകര്‍ക്കെതിരെ കൊടുത്തിരിക്കുന്ന വിവിധ കേസുകള്‍ പിന്‍വലിക്കാതെ ചാനല്‍ ബഹിഷ്‌കരണം പിന്‍വലിച്ചതും അംഗീകരിക്കാനവില്ല. വിഷയത്തില്‍ കെപിസിസി പ്രസിഡന്റിനോടുള്ള ശക്തമായുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും പോസ്റ്റുകള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates