'കമ്മീഷനെ പഴിച്ചുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടണം'; തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയെന്ന് ഘടകകക്ഷികള്‍

മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമാണ് എന്ന് ചുരുക്കി യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതിരുന്നാല്‍ ഭാവിയില്‍ കൂടുതല്‍ തിരിച്ചടി ഉണ്ടാവുമെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്‍കി
BJP party members celebrate the NDA's victory in the Bihar Elections at Patna
തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ബിജെപി പ്രവർത്തകർഎക്സ്പ്രസ്
Updated on
2 min read

തിരുവനന്തപുരം: മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമാണ് എന്ന് ചുരുക്കി യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതിരുന്നാല്‍ ഭാവിയില്‍ കൂടുതല്‍ തിരിച്ചടി ഉണ്ടാവുമെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്‍കി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പരാജയപ്പെട്ടതാണ് മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍ കുറ്റപ്പെടുത്തി. പകരം പ്രചാരണവേളയില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് ഒട്ടും പ്രയോജനം ചെയ്തില്ല. ഉദാഹരണത്തിന്, ബിഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സംവരണ വിഷയം മഹാസഖ്യം ഒട്ടും പരിഗണിച്ചില്ലെന്നും സിപി ജോണ്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സമഗ്രമായ ആത്മപരിശോധന നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് വ്യക്തമായ തിരുത്തല്‍ അനിവാര്യമാണ്. അല്ലാത്ത പക്ഷം ഇനിയും കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാവുമെന്നും ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്‍കി. പ്രചാരണ തന്ത്രത്തെയും തെരഞ്ഞെടുപ്പ് ഫലത്തെയും കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് യുഡിഎഫ് ഘടകകക്ഷികളായ സിഎംപിയും ആര്‍എസ്പിയും ആവശ്യപ്പെട്ടു. തിരിച്ചടിക്ക് പ്രധാന കാരണമായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) ഇരു പാര്‍ട്ടികളും ചൂണ്ടിക്കാണിച്ചെങ്കിലും ഇക്കാര്യത്തില്‍ വിശാലമായ ഒരു അവലോകനം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന കേരളത്തിലെ മധ്യവര്‍ഗത്തെ കോണ്‍ഗ്രസിന്റെ തിരിച്ചടി സ്വാധീനിക്കുമെന്നും യുഡിഎഫ് ഘടകകക്ഷികള്‍ ആശങ്കപ്പെടുന്നു. 'ഈ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മധ്യവര്‍ഗത്തിനും യുവാക്കള്‍ക്കും കോണ്‍ഗ്രസ് ഒരു 'പഴയ പാര്‍ട്ടി'യായി മാറുകയാണെന്ന ധാരണ വളരെയധികം ആശങ്കാജനകമാണെന്ന് മുതിര്‍ന്ന യുഡിഎഫ് നേതാവ് പറഞ്ഞു. മഹാസഖ്യത്തിന്റെ പരാജയത്തില്‍ എസ്ഐആര്‍ പ്രക്രിയ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ആരോപിച്ച ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, പോരായ്മകള്‍ തിരിച്ചറിയാന്‍ ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

എല്ലാ യുഡിഎഫ് പങ്കാളികളും ബിഹാര്‍ തിരിച്ചടിയെക്കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ പ്രകടിപ്പിച്ച വികാരത്തെ പ്രതിധ്വനിപ്പിച്ചു. ബിഹാറിലെ തിരിച്ചടി കണക്കിലെടുത്ത്, അത് വിശദമായി പഠിക്കാന്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്തമുണ്ടെന്നാണ് തരൂര്‍ പറഞ്ഞത്. 'ബീഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ആരോപണമുണ്ടായിരുന്നെങ്കിലും മഹാസഖ്യത്തിന്റെ പരാജയത്തെ അതീവ ഗൗരവത്തോടെ കാണണം,'- ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ''കോണ്‍ഗ്രസ് വീഴ്ചകള്‍ തിരിച്ചറിഞ്ഞ് തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിലും മറ്റ് മുസ്ലീം സംഘടനകളിലും ബീഹാര്‍ ഫലം കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയെ സ്വാധീനിക്കുമോയെന്ന് ആശങ്കയുണ്ട്.

BJP party members celebrate the NDA's victory in the Bihar Elections at Patna
'ആദ്യകാലത്തെ പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണ ഇപ്പോഴുമുണ്ടോ?; കോണ്‍ഗ്രസിലേക്കു പോകുമെന്ന പ്രചാരണം തെറ്റ്'

'കോണ്‍ഗ്രസിനെ ദുര്‍ബലമായ ഒരു ശക്തിയായി ചിത്രീകരിക്കുന്ന ദേശീയ ആഖ്യാനം കേരളത്തിലെ അവരുടെ സാധ്യതകളെ ബാധിച്ചേക്കാം.''- രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീകുമാര്‍ മനയില്‍ പറഞ്ഞു. 'പതിറ്റാണ്ടുകളായി പാര്‍ട്ടിയെ പിന്തുണച്ചിരുന്ന പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകളുണ്ട്. അവര്‍ ഇപ്പോള്‍ അവരുടെ നിലപാട് പുനഃപരിശോധിക്കുകയും സിപിഎമ്മിനെ ബിജെപിക്ക് ബദലായി കാണുകയും ചെയ്‌തേക്കാം,'- അദ്ദേഹം പറഞ്ഞു.

BJP party members celebrate the NDA's victory in the Bihar Elections at Patna
ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത്, തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ നീതിയുക്തമായിരുന്നില്ല: രാഹുല്‍ ഗാന്ധി
Summary

After Bihar rout, UDF allies urge Congress to introspect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com