കൃഷ്ണകുമാർ‌/ ചിത്രം: ഫേസ്ബുക്ക്
കൃഷ്ണകുമാർ‌/ ചിത്രം: ഫേസ്ബുക്ക്

കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു: കൃഷ്ണകുമാർ‌ 

കന്നി അങ്കം വളരെ നല്ല അനുഭവങ്ങളാണ് നൽകിയതെന്നും കൃഷ്ണകുമാർ
Published on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം അം​ഗീകരിക്കുന്നെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ.  കന്നി അങ്കം വളരെ നല്ല അനുഭവങ്ങളാണ് നൽകിയതെന്നും പരാജയം അംഗീകരിക്കുന്നെന്നും കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദിയറിയിച്ച അദ്ദേഹം ആന്റണി രാജുവിനും പിണറായി വിജയൻ മന്ത്രിസഭക്കും അഭിനന്ദനങ്ങൾ നേർന്നു. 

"നമസ്കാരം... വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന  സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും  എന്റെ അഭിനന്ദനങ്ങൾ",  കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു. 

തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്. നിലവിലെ എംഎൽഎ ആയ കോൺഗ്രസിന്റെ വി എസ് ശിവകുമാറിനേയും കൃഷ്ണകുമാറിനെയുമാണ് ആന്റണി രാജു തോൽപ്പിച്ചത്.

2016ൽ യുഡിഎഫിന് 10,905 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം സമ്മാനിച്ച മണ്ഡലമാണ് ഇത്. ആന്റണി രാജുവിനെ തന്നെയാണ് അന്ന്  ശിവകുമാർ തോൽപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com