വീട്ടില്‍ വൈദ്യുതി ഉപകരണങ്ങള്‍ കൂടിയോ? കണക്ടഡ് ലോഡ് കെഎസ്ഇബിയെ അറിയിക്കണം, മാര്‍ച്ച് വരെ അവസരം

നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് 2026 മാര്‍ച്ച് 31 വരെ മാത്രമേ അവസരമുണ്ടാകൂവെന്നും കെ എസ് ഇ ബി അറിയിച്ചു
KSEB announcement:Opportunity to increase connected load, fee waiver
Kseb
Updated on
1 min read

തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായി കെഎസ്ഇബി അറിയിപ്പ്.

നിലവിലുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ച് കണക്ടഡ് ലോഡ് വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് 2026 മാര്‍ച്ച് 31 വരെ മാത്രമേ അവസരമുണ്ടാകൂവെന്നും കെ എസ് ഇ ബി അറിയിച്ചു.

KSEB announcement:Opportunity to increase connected load, fee waiver
ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്, ഇന്‍സ്റ്റഗ്രാം വീഡിയോ എഡിറ്റ് ചെയ്തത്; സൈബര്‍ വിദഗ്ധരുടെ സഹായം തേടി

അപേക്ഷാഫീസ്, ടെസ്റ്റിങ് ഫീസ്, അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആവശ്യപ്പെടുന്ന അധിക ലോഡ് നല്‍കുന്നതിനോ വോള്‍ട്ടേജ് ലെവലില്‍ വരുന്ന വ്യത്യാസം മൂലമോ വിതരണ ശൃംഖലയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആയതിനാവശ്യമായ തുക മാത്രം ഉപഭോക്താവ് അടയ്‌ക്കേണ്ടി വരും. എല്ലാ വിഭാഗം എല്‍.ടി ഉപഭോക്താക്കള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. എന്നാല്‍ ഏതെങ്കിലും നിയമപര അധികാരികളില്‍ നിന്ന് എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍, ബന്ധപ്പെട്ട എതിര്‍പ്പ് പരിഹരിച്ച ശേഷമേ ഈ പദ്ധതിയുടെ ഭാഗമായി ലോഡ് റെഗുലറൈസേഷന്‍ അനുവദിക്കുകയുള്ളു.

കെഎസ്ഇബിഎല്ലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് wss.kseb.in എന്ന വെബ്‌സൈറ്റിലൂടെ കണക്റ്റഡ് ലോഡ് റെഗുലറൈസേഷന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അതത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ പൂരിപ്പിച്ച അപേക്ഷയും ഉപഭോക്താവിന്റെ തിരിച്ചറിയല്‍ രേഖയും, കണക്റ്റഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷനും നല്‍കി അപേക്ഷിക്കാനും സൗകര്യമുണ്ട്. മറ്റൊരു രേഖയും സമര്‍പ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ഈ അവസരം വിനിയോഗിക്കാം.

KSEB announcement:Opportunity to increase connected load, fee waiver
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പച്ചക്കള്ളം, കൊള്ളയും കൊലപാതകവും പെരുകി; നയപ്രഖ്യാപനത്തില്‍ തെറ്റായ അവകാശവാദങ്ങള്‍
Summary

KSEB connected load regularization 2026: Opportunity to increase connected load, fee waiver

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com