

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നും ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്തുള്ളത്. വൈകുന്നേരം 6:15 മുതല്‍ രാത്രി 12:45 വരെയുള്ള സമയത്തിനിടയിലായിരിക്കും ഈ നിയന്ത്രണം ബാധകമാവുക.
ദേശീയതലത്തില്‍ പവര്‍ മാര്‍ക്കറ്റില്‍ നിന്നും പ്രതീക്ഷിച്ച അളവില്‍ വൈദ്യുതി ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതിനാല്‍, പീക്ക് സമയങ്ങളില്‍ വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറച്ച് പ്രതിസന്ധി പരിഹരിക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates