

കൊച്ചി: കെഎസ്ആർടിസി എന്ന പേരിനെ ചൊല്ലി കർണാടക, കേരള ആർടിസികൾ തമ്മിലുള്ള തർക്കത്തിൽ കേരളത്തിന് ജയം. ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ട്രേഡ് മാർക്ക് രജിസ്ട്രാർ കെഎസ്ആർടിസി എന്ന പേര് കേരളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഉത്തരവിട്ടത്. ആനവണ്ടിയെന്ന വിളിപ്പേരിന്റെ അവകാശവും കെഎസ്ആർടിസിക്ക് മാത്രമായിരിക്കും. ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരമാണ് ഉത്തരവ്.
കർണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്താണ് ഉപയോഗിക്കുന്നത്. കെഎസ്ആർടിസി തങ്ങൾക്ക് അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് 2014ൽ കർണാടകയാണ് കേന്ദ്ര ട്രേഡ് മാർക്ക് റജിസ്ട്രേഷനെ സമീപിച്ചത്. പിന്നാലെ കേരളവും നിയമപരമായി രംഗത്തെത്തി.
കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് പേര് കേരളത്തിന് സ്വന്തമായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965ലാണ് കെഎസ്ആർടിസി എന്ന് കേരളം ഉപയോഗിച്ചു തുടങ്ങിയത്. കർണാടകയാകട്ടെ 1973ലാണ് ചുരുക്കെഴുത്ത് ആദ്യമായി ഉപയോഗിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates