പ്രതിദിന വരുമാനം 13.02 കോടി, 93 യൂണിറ്റുകളും പ്രവര്‍ത്തന ലാഭത്തില്‍; റെക്കോര്‍ഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ ആണ് ജനുവരിയില്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്
ksrtc
കെഎസ്ആര്‍ടിസി ബസ്ഫയല്‍ചിത്രം
Updated on
1 min read

തിരുവനന്തപുരം: വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ ആണ് ജനുവരിയില്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 13.02 കോടിയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്, അതില്‍ 12.18 കോടി ടിക്കറ്റ് വരുമാനമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ksrtc
'600 രൂപ പെന്‍ഷന്‍ കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുന്നത് !'; കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ 93 യൂണിറ്റുകളും പ്രവര്‍ത്തന ലാഭത്തിലേക്ക് എത്തി. കാര്യക്ഷമമായ ഭരണത്തിന്റെയും മികച്ച സര്‍വീസിന്റെയും തെളിവാണ് ഈ മുന്നേറ്റം. 538 പുതിയ ബസുകള്‍ കൂടി നിരത്തിലിറക്കി സേവന ശൃംഖല ശക്തിപ്പെടുത്തി. കെഎസ്ആര്‍ടിസി ടൂറിസം പദ്ധതിയികളുടെ പ്രതിമാസ വരുമാനം 3.23 കോടിയായി ഉയര്‍ത്തി.

ksrtc
ആഗ്രഹിക്കാതെ ലഭിച്ച സ്ഥാനം, ഭഗവാന്‍ വിളിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല: എ വി ഗോപിനാഥ്

ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ ഡെക്കര്‍ ഇലക്ട്രിക് ബസ് സര്‍വീസ് എന്ന നേട്ടവും കെഎസ്ആര്‍ടിസിക്ക് സ്വന്തമാണ്. മൂന്നാറിലെ 'റോയല്‍ വ്യൂ' ഡബിള്‍ ഡെക്കര്‍ സര്‍വീസ് കേരളത്തെ വിസ്മയിപ്പിച്ച യാത്രാനുഭവമായിമാറി. പൊതുഗതാഗതത്തിന് പുത്തന്‍ ആത്മവിശ്വാസവും ദിശാബോധവും നല്‍കുന്നതാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ എന്നും അധികൃതര്‍ അറിയിച്ചു.

Summary

KSRTC achieves record revenue growth in January.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com