കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുക; ഒഴിവായത് വലിയ അപകടം

KSRTC bus fire in Koodathai, Thamarasherry
കെഎസ്ആര്‍ടിസി
Updated on
1 min read

കോഴിക്കോട്: താമരശ്ശേരി കൂടത്തായി അമ്പലമുക്കില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ബസ് നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും സമീപവാസികളും ചേര്‍ന്ന് തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

വെള്ളിയാഴ്ച രാവിലെ കൂരോട്ടുപാറയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ താമരശ്ശേരി ഡിപ്പോയിലെ ബസ്സിനാണ് തീപിടിച്ചത്. റോഡിന്റെ അരികിലൂടെ പോയവരാണ് ബസിന്റെ അടിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ബഹളം വച്ചത്. ഇതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു.

KSRTC bus fire in Koodathai, Thamarasherry
കേരളത്തിന് വേണ്ടത് സതീശനെ; എറണാകുളത്തുള്ള നേതാവ് മുഖ്യമന്ത്രിയാകണം; പരസ്യപിന്തുണയുമായി മുഹമ്മദ് ഷിയാസ്

തുടര്‍ന്ന് സമീപവാസികളും ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് സമീപത്തെ വീട്ടില്‍ നിന്നു പാത്രങ്ങളില്‍ വെള്ളം എത്തിച്ചാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കം ഫയര്‍ ഫോഴ്‌സ് സംഘവും സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Summary

KSRTC bus fire in Koodathai, Thamarasherry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com