ഓടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് അ​ദ്ഭുത രക്ഷ

പട്ടാമ്പിയിൽ ഇന്ന് പുലർച്ചെ 4.30യ്ക്കാണ് സംഭവം
ksrtc bus fire
KSRTC bus fire
Updated on
1 min read

പാലക്കാട്: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. തീയും പുകയും കണ്ടതോടെ ഡ്രൈവർ പെട്ടെന്നു ബസ് നിർത്തി.

പിന്നാലെ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടത്തത്തിന് കാരണം.

ksrtc bus fire
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

ഇന്നു പുലർച്ചെ നാലരയോടെ പട്ടാമ്പി മാർക്കറ്റിനു മുന്നിലാണു സംഭവം. പെരിന്തൽമണ്ണയിൽ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിനാണു തീപിടിച്ചത്.

പട്ടാമ്പി പൊലീസും അഗ്നിരക്ഷാസേനയും എത്തി തീ അണച്ചു. ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ksrtc bus fire
കൃഷി ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്!
ksrtc bus fire
പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം
Summary

A KSRTC bus caught fire and smoke in Pattambi early this morning, fortunately, all passengers escaped unharmed after noticing the flames

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com