പാർക്കിങ് ലൈറ്റിനെച്ചൊല്ലി തർക്കം; കെഎസ്ആർടിസി ഡ്രൈവറെ താക്കോൽ കൊണ്ട് കുത്തി, മൂന്ന് പേർ അറസ്റ്റിൽ

ആക്രമണത്തെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ തുടർസർവീസും മുടങ്ങിയിരുന്നു.
KSRTC Bus
KSRTC Bus Service Disrupted After Driver Is Attacked in Idukki.
Edited By:
Updated on: 
1 min read

തൊടുപുഴ: ജീപ്പിന്റെ പാർക്കിങ് ലൈറ്റ് തകർന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ സ്വദേശികളായ മൂന്ന് ജീപ്പ് ഡ്രൈവർമാരായ ചെല്ലദുരൈ, വേൽമുരുകൻ, മുനിയാണ്ടി എന്നിവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തെത്തുടർന്ന് കെഎസ്ആർടിസി ബസിന്റെ തുടർസർവീസും മുടങ്ങിയിരുന്നു. ഇതോടെ യാത്രക്കാരും ദുരിതത്തിലായി.

KSRTC Bus
മലപ്പുറത്ത് 4 പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് 3 വിദ്യാർഥികൾക്കും രോ​ഗം

കോതമംഗലത്തുനിന്ന് സർവീസ് ആരംഭിച്ച് സൂര്യനെല്ലിയിലെത്തി തിരികെ എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സലിമിനാണ് മർദനമേറ്റത്. ചിന്നക്കനാലിൽ ബസ് പാർക്ക് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ജീപ്പിന്റെ പിന്നിൽ ബസ് തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ പാർക്കിങ് ലൈറ്റിന് കേടുപാടുകൾ സംഭവിച്ചു.

KSRTC Bus
ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണന്റെ വീട്ടിൽ മമ്മൂട്ടി എത്തി

ഇതിനെച്ചൊല്ലി ജീപ്പ് ഡ്രൈവർമാരും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ജീപ്പ് ഡ്രൈവർമാർ ചേർന്ന് തന്നെ ആക്രമിച്ചെന്നാണ് സലിമിന്റെ പരാതി. വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കുത്തുകയും നിലത്തുവീഴ്ത്തി ചവിട്ടുകയും ചെയ്തതായി ഡ്രൈവർ മൊഴി നൽകി.

KSRTC Bus
'ചെയ്യാത്ത കുറ്റത്തിന് എന്നെ പിടിച്ചുവച്ചിരിക്കുന്നു'; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് അഭിറാം കൊലക്കേസ് പ്രതി

ആക്രമണത്തിൽ തലയ്ക്കും നടുവിനും പരിക്കേറ്റ സലിമിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ നിസാരമാണെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തെത്തുടർന്ന് ബസിന്റെ തുടർ സർവീസ് നടത്താനായില്ല. ഇതോടെ യാത്രക്കാർക്കും യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടായി. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.

Summary

KSRTC Bus Service Disrupted After Driver Is Attacked in Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER