ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പഠനം ഇനി 'ലോ ഫ്ലോർ ബസില്‍'; കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നു

തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികള്‍ വരുന്നത്
Published on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസുകള്‍ ക്ലാസ്മുറികളാക്കുന്നു. പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പൊളിച്ചു വില്‍ക്കാനായി മാറ്റി വെച്ച ബസുകളാണ് ക്ലാസ് മുറികളാക്കി മാറ്റുന്നത്.

ബസുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊണ്ടുവന്ന് ക്ലാസ് മുറികളായി തിരിച്ച്, രണ്ടോ നാലോ ക്ലാസ്മുറികള്‍ക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ്. ലോ ഫ്ലോർ വേണമെന്ന ആവശ്യം പരിഗണിച്ച് ലോ ഫ്ലോർ തന്നെ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 

ഇനി എല്ലാവരും കെട്ടിടം വേണ്ട ലോ ഫ്ലോർ ബസു തന്നെ മതിയെന്ന് പറഞ്ഞുകളയരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികള്‍ വരുന്നത്. രണ്ടു ലോ ഫ്ലോർ ബസുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com