

തിരുവനന്തപുരം: മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിച്ച പശ്ചാത്തലത്തില്‍ പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റെയില്‍വേ സ്റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്.
പമ്പയില്‍ നിന്നും ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂര്‍, തൃശ്ശൂര്‍, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂര്‍, ചേര്‍ത്തല, പന്തളം, നിലയ്ക്കല്‍, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിന്‍കര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവിടങ്ങളിലേക്ക് ഭക്തര്‍ക്ക് ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ബുക്ക് ചെയ്യാനാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും 04735- 203445 പമ്പ കണ്‍ട്രോള്‍ റൂം നമ്പറിലേക്കും rnsksrtc@kerala.gov.in എന്ന മെയില്‍ വിലാസത്തിലും 0471 - 2463799, 0471- 2471011 എക്സ്റ്റന്‍ഷന്‍ 238, 290, 094470 71 021 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7) മൊബൈല്‍ - 9447071021, ലാന്‍ഡ്‌ലൈന്‍ - 0471-2463799, സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24×7) വാട്സാപ്പ് - 8129562972.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates