കൊച്ചി: ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലുകൾ. നെല്ലിയാമ്പതി, ഓക്‌സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, കോവളം , രാമക്കല്‍മേടി, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമണ്‍, നിലമ്പൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് എറണാകുളം ജില്ലയില്‍ നിന്നും കൂടുതലും ക്രമീകരിച്ചിട്ടുള്ളത്.
സീ അഷ്ടമുടി, കൊല്ലം ജെ കെ റോയല്‍സ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും പമ്പ ക്ഷേത്രം ഉള്‍പ്പെടുന്ന പുണ്യം പമ്പ, അയ്യപ്പ ചരിത്രത്തിലൂടെ അയ്യപ്പ ദര്‍ശന പാക്കേജും ആഴിമല, ചെങ്കല്‍, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ബുക്കിങ്ങിന് : എറണാകുളം 9496800024, 9961042804, പറവൂര്‍ - 9388223707, പിറവം- 7306877687, കൂത്താട്ടുകുളം- 9497415696, ജില്ലാ കോര്‍ഡിനേറ്റര്‍- 94472 23212.
ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള ദിവസങ്ങളില്‍ 26 യാത്രകളാണ് കൊല്ലത്തു നിന്നും ഒരുക്കിയിട്ടുള്ളത്. വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദര്‍ശനത്തോടെയാണ് യാത്രകള്‍ക്ക് തുടക്കമായത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം, ആറന്മുള വള്ള സദ്യ ഉള്‍പ്പടെയുള്ള യാത്രയ്ക്ക് 910 രൂപയാണ് നിരക്ക്. സെപ്റ്റംബര്‍ മൂന്ന് ,ആറ്, 11 എന്നീ തീയതികളിലാണ് യാത്ര. സെപ്റ്റംബര്‍ 6,14 തീയതികളിലും വാഗമണ്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഉള്‍പ്പടെ 1020 രൂപയാണ് നിരക്ക്.
രാമക്കല്‍ മേട്, പൊന്മുടി യാത്രകള്‍ സെപ്റ്റംബര്‍ 24നാണ്. ഗവിയിലേക്ക് സെപ്റ്റംബര്‍ 4, 8 എന്നീ ദിവസങ്ങളില്‍ പോകാം. അടവി എക്കോ ടൂറിസം സെന്റര്‍, ഗവി, പരുന്തുംപാറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിന് ഈടാക്കുന്നത് 1750 രൂപയാണ്. പാക്കേജില്‍ ഉച്ചഭക്ഷണം, ബോട്ടിംഗ്, എല്ലാ എന്‍ട്രി ഫീസുകളും, ഗൈഡിന്റെ ഫീസും ഉള്‍പ്പെടും. തിരുവോണ ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് ഓണസദ്യ ഉള്‍പ്പെടുന്ന പൊന്മുടി യാത്ര ഉണ്ടായിരിക്കും. രാവിലെ 6.30ന് കൊല്ലത്തുനിന്ന് ആരംഭിച്ച് രാത്രി എട്ടിന് മടങ്ങിയെത്തുന്ന യാത്രയ്ക്ക് യാത്രാക്കൂലിയും ഓണസദ്യയും അടക്കം 875 രൂപയാണ് നിരക്ക്.
സെപ്റ്റംബര്‍ ആറിന് റോസ്മല യാത്രയും ഉണ്ട്. 520 രൂപ ഈടാക്കുന്ന യാത്രയില്‍ പാലരുവി, തെന്മല എന്നിവയും പുനലൂര്‍ തൂക്കുപാലവും ഉള്‍പ്പെടും. മണ്‍സൂണ്‍ കാലത്ത് നിര്‍ത്തിവച്ചിരുന്ന നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 7, 27 തീയതികളില്‍ രാവിലേ 10 ന്് കൊല്ലത്തു നിന്നും എ.സി ലോ ഫ്ലോര്‍ ബസില്‍ എറണാകുളത്ത് എത്തി 4 മണിക്കൂര്‍ നെഫര്‍റ്റിട്ടി കപ്പലില്‍ അറബിക്കടല്‍ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 4,200 രൂപയാണ് നിരക്ക്. സെപ്റ്റംബര്‍ 13ന് മൂന്നാര്‍ യാത്ര ഉണ്ടായിരിക്കും. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates