കെഎസ്ആര്‍ടിസി ബസില്‍ ഇനി ചൂടന്‍ 'ചിക്കിങ്' വിഭവങ്ങള്‍, 25 ശതമാനം വിലക്കുറവ്; വെബ്‌സൈറ്റ് ഉടന്‍

കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ ഇനി 'ചിക്കിങ്' വിഭവങ്ങളും ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍
KSRTC service
KSRTC serviceഫയൽ
Updated on
1 min read

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ ഇനി 'ചിക്കിങ്' വിഭവങ്ങളും ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. യാത്രക്കാര്‍ക്ക് ബസില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അടുത്ത ബസ് സ്റ്റാന്‍ഡിലോ, റൂട്ടിലുള്ള ചിക്കിങ് സ്റ്റോറുകളില്‍ നിന്നോ ഭക്ഷണം പാഴ്‌സലായി സീറ്റുകളില്‍ എത്തും. ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസിയും ചിക്കിങുമായി ധാരണയായതായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ അഞ്ച് സൂപ്പര്‍ക്ലാസ് സര്‍വീസുകളിലും ബജറ്റ് ടൂറിസം യാത്രകളിലുമാകും ഭക്ഷണ വിതരണം. ക്രമേണ മറ്റ് ദീര്‍ഘദൂര ബസുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ബസില്‍ ക്യൂആര്‍ കോഡ് പതിക്കും. ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ വിഭവങ്ങളുടെ പട്ടികയും അടുത്ത ഭക്ഷണ ശാലയുടെ വിവരവും ലഭിക്കും. ബസ് സ്റ്റാന്‍ഡിലോ റൂട്ടിലുള്ള ചിക്കിങ് ഔട്ട്‌ലെറ്റിലോ എത്തുമ്പോള്‍ ഭക്ഷണം എത്തും വിധമാണ് ക്രമീകരണം. ബുക്കിങ്ങിന് പ്രത്യേക വെബ്സൈറ്റ് ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

KSRTC service
ഗ്രീമയ്ക്ക് ഐശ്വര്യമില്ല, മരണവീട്ടിലും അപമാനം, വഴക്കിനിടെ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം; അവര്‍ കഴിച്ചത് അച്ഛന്‍ സൂക്ഷിച്ച സയനൈഡ്

പൊതുനിരക്കിനെക്കാള്‍ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നല്‍കുന്നത്. വില്‍പന വിഹിതത്തിന്റെ അഞ്ച്ശതമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കും. ദേശീയ സംസ്ഥാന പാതകളിലായി 140 കേന്ദ്രങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയും. ചിക്കിങ് സ്റ്റോറുകളില്‍ ബസ് നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു.

KSRTC service
ഗുരുവായൂരില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍: പ്രത്യേക ക്രമീകരണം
Summary

ksrtc to serve chicking dishes, website soon, 25 percentage discount

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com