

കൊച്ചി: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ കൈയെന്ന് കെഎസ് യു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും ഗീബല്‍സിയിന്‍ തന്ത്രം പോലെ സിപിഎം നേതാക്കള്‍ നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം നല്‍കുന്നവര്‍ക്ക് ഒരുപവന്‍ സ്വര്‍ണം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
അഭിനയറാണി ചമയനാണ് ആരോഗ്യമന്ത്രിയുടെ ശ്രമം. വീണാ ജോര്‍ജിന്റെ വ്യാജ ആരോപണത്തെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ കലാപ ആഹ്വാനം നടത്തിയതിന്റെ ഭാഗമായാണ് കണ്ണൂരിലും സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തത്. കെഎസ് യു പ്രവര്‍ത്തകര്‍നൂലിഴ മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിച്ചിട്ടില്ല. പ്രവര്‍ത്തകരുടെ കൈയില്‍ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നത്. സിസിടിവി കാലത്തും സിപിഎം നുണപറയുകയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആണെന്നും അലോഷ്യസ് പറഞ്ഞു.
വ്യാജ പ്രചാരണം നടത്തിയതില്‍ വീണാ ജോര്‍ജിനെതിരെ ശക്തമായ നടപടി വേണമെന്ന്് കെഎസ് യു ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുകയാണ്. ഇനിയും ഇത്തരത്തില്‍ വ്യാജ ആരോപണങ്ങള്‍ നടത്തി കെഎസ് യു പ്രവര്‍ത്തകരെ വേട്ടയാടുമെന്ന ഭീഷണി വേണ്ട. അത്തരം വെല്ലുവിളികള്‍ കൈയില്‍ വച്ചാല്‍ മതി. ആരോഗ്യമേഖല തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് പോകുമ്പോള്‍ വാര്‍ത്തകള്‍ വഴിതിരിച്ചുവിടുകയാണ് വീണാ ജോര്‍ജ് ചെയ്യുന്നതെന്നും അലോഷ്യസ് പറഞ്ഞു.
മന്ത്രിക്കരികില്‍ പ്രതിഷേധക്കാരെത്താതിരിക്കാന്‍ പൊലീസുകാര്‍ ശ്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അലോഷ്യസ് പറഞ്ഞു. സമരക്കാര്‍ക്കെതിരെ ആക്രോശിച്ചെത്തിയത് മന്ത്രി വീണാ ജോര്‍ജാണ്. കെ.എസ്.യു. പ്രവര്‍ത്തകരെ മന്ത്രി അസഭ്യം പറഞ്ഞതായും അലോഷ്യസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പരിക്കേറ്റതായി രണ്ട് ദിവസം മുമ്പ് നടന്ന ദേശാഭിമാനിയുടെ പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇന്ന് മട്ടന്നൂരില്‍ നടന്ന പരിപാടിയിലും മന്ത്രിയുടെ കൈയില്‍ ആ പരിക്കുണ്ട്. കെ.എസ്.യു. പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിട്ടല്ല മന്ത്രിക്ക് പരിക്കേറ്റത്. കെഎസ് യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates