ഓണവിപണി പിടിച്ച് കുടുംബശ്രീ, സ്വന്തമാക്കിയത് 40.44 കോടി

ഓണക്കാലത്ത് ഉത്പാദിപ്പിച്ചത് 1378 ടണ്‍ പച്ചക്കറിയും 109 ടണ്‍ പൂക്കളും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിച്ചിരുന്നു
Kudumbashree entrepreneurs
Kudumbashree entrepreneurs earned Rs 40 crore from the Onam market
Updated on
1 min read

തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരും ഇത്തവണ കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും ഓണവിപണിയില്‍ നിന്ന് സ്വന്തമാക്കിയത് 40.44 കോടി രൂപ. ഓണം വിപണന മേളകള്‍, ഓണസദ്യ, ഓണംഗിഫ്റ്റ് ഹാമ്പര്‍ വില്‍പ്പന എന്നിവയിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിപണി സജീവമാക്കിയത്. ഈ ഓണക്കാലത്ത് ഉത്പാദിപ്പിച്ചത് 1378 ടണ്‍ പച്ചക്കറിയും 109 ടണ്‍ പൂക്കളും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉത്പാദിപ്പിച്ചിരുന്നു.

Kudumbashree entrepreneurs
'എന്തുകൊണ്ട് അനുമതി തേടിയില്ല?'; ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളി ഇളക്കി മാറ്റിയത് അനുചിതം: ഹൈക്കോടതി

1943 ഓണംവിപണന മേളകളിലൂടെ 31.9 കോടി രൂപ കുടുംബശ്രീ നേടിയ വിറ്റുവരവ് നേടി. സംരംഭകരും കൃഷി സംഘ (ജെ.എല്‍.ജി) അംഗങ്ങളും ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് വിപണനമേളകളിലൂടെ കുടുംബശ്രീ പൊതുവിപണിയില്‍ എത്തിച്ചത്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ഇ-കൊമേഴ്സ് ആപ്ലിക്കേഷനിലൂടെയും സിഡിഎസുകള്‍ വഴിയും 98,910 ഓണം ഗിഫ്റ്റ് ഹാമ്പറുകളാണ് വിറ്റഴിച്ചത്. കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങളടങ്ങിയ ഈ ഗിഫ്റ്റ് ഹാമ്പറുകളിലൂടെ 6.3 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. കൂടാതെ 1,22,557 ഓണസദ്യകളുടെ ഓര്‍ഡറും കുടുംബശ്രീ സംരംഭകര്‍ പൂര്‍ത്തിയാക്കി നല്‍കി. ഇതിലൂടെ 2.24 കോടി രൂപയുടെ വിറ്റുവരവുമുണ്ടായി.

Kudumbashree entrepreneurs
'ഇത് കോണ്‍ഗ്രസുകാരുടെ കടയാണ്, നിങ്ങള്‍ ബിജെപിക്കാരുടെ കടയില്‍ പോയി വാങ്ങൂ...'; മറിയക്കുട്ടിക്ക് റേഷന്‍ നിഷേധിച്ചെന്ന് പരാതി

ഓണം ലക്ഷ്യമിട്ട് ഒരുക്കിയ പ്രത്യേക വിളകളുടെ 'ഓണക്കനി' പച്ചക്കറി കൃഷി, 'നിറപ്പൊലിമ' പൂകൃഷി എന്നിവയിലൂടെ കുടുംബശ്രീ കൃഷിസംഘാംഗങ്ങള്‍ 10,32,33,253 രൂപയുടെ വിറ്റുവരവ് നേടി. ഓണം വിപണന മേളകളിലൂടെയാണ് പ്രധാനമായും ഈ ഉത്പന്നങ്ങള്‍ വിറ്റഴിച്ചത്. 8913 ഏക്കറിലായിരുന്നു ഓണക്കനി കൃഷി. പൂകൃഷി 1820 ഏക്കറിലും. 1378 ടണ്‍ പച്ചക്കറിയും 109 ടണ്‍ പൂക്കളും ഇത്തവണ വിപണിയിലെത്തിച്ചു. കഴിഞ്ഞ വര്‍ഷം 28.47 കോടി രൂപയുടെ വരുമാനമാണ് ഓണക്കാലത്ത് കുടുംബശ്രീക്കുണ്ടായത് എങ്കില്‍ ഇത്തവണ അത് 40.44 കോടി രൂപയായി വര്‍ദ്ധിച്ചു.

Summary

Kudumbashree entrepreneurs and this time collective responsibility farming groups earned Rs 40.44 crore from the Onam market. Kudumbashree workers activated the market through Onam marketing fairs, Onam Sadhya and Onam gift hamper sales.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com