Kudumbashree Haritha Karma Sena will take electronic waste
Kudumbashree Haritha Karma Sena will take electronic wasteSocial Media

'ഇ - മാലിന്യം എടുക്കും കേട്ടോ'; ടൂറിസം വകുപ്പിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധവിമാനത്തെ ട്രോളി കുടുംബശ്രീയും

ജൂലൈ 15 മുതല്‍ സംസ്ഥാന വ്യാകമായി ഇ -മാലിന്യങ്ങള്‍ ശേഖരിക്കുന്ന യജ്ഞം തുടങ്ങുമെന്നാണ് പ്രഖ്യാപനം
Published on

തിരുവനന്തപുരം: യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് വിമാനത്തെ ട്രോളി കേരള ടൂറിസം വകുപ്പിന് പിന്നാലെ കുടുംബശ്രീയും. കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പാക്കിയ ഹരിത കര്‍മ സേനയുടെ പുതിയ ദൗത്യം പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പിലാണ് യുകെ യുദ്ധവിമാനം വിഷയമാക്കുന്നത്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുന്ന ഹരിത കര്‍മ സേന, വേണമെങ്കില്‍ വിമാനത്തിന്റെ ഭാഗങ്ങളും ഏറ്റെടുക്കാം എന്ന് പറയുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

Kudumbashree Haritha Karma Sena will take electronic waste
അടിയന്തരാവസ്ഥ ഇരുണ്ട കാലഘട്ടം, സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നത് കൊടുംക്രൂരതകള്‍; നെഹ്‌റു കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതില്‍ മികവ് തെളിയിച്ച ഹരിത കര്‍മ സേന ഇനി മുതല്‍ ഇലക്ട്രോണിക് മാലിന്യങ്ങളും (ഇ വെയ്സ്റ്റ്) ഏറ്റെടുക്കുമെന്നാണ് പുതിയ പ്രഖ്യാപനം. ജൂലൈ 15 മുതല്‍ സംസ്ഥാന വ്യാകമായി ഇ -മാലിന്യങ്ങള്‍ ശേഖരിക്കും. കൈവശമുള്ള ഇ -മാലിന്യങ്ങള്‍ ഹരിത കര്‍മ സേനയ്ക്ക് കൈമാറാന്‍ പുതിയ യജ്ഞത്തിലൂടെ സാധിക്കും. ഇത്തരം മാലിന്യങ്ങള്‍ വില നല്‍കിയാകും ഹരിത കര്‍മ സേന സ്വീകരിക്കുക. കുടുംബശ്രീ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ യജ്ഞത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.

Kudumbashree Haritha Karma Sena will take electronic waste
'ഒരിക്കല്‍ വന്നാല്‍ പിന്നെ വിട്ടുപോകാനാകില്ല'; ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

ഈ അറിയിപ്പാണ് രസകരമായ പരസ്യമായി കുടുംബശ്രീ പങ്കുവച്ചത്. തിരുനന്തപുരം വിമാനത്താവളത്തില്‍ യന്ത്രതകരാറിനെ തുടര്‍ന്ന് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ ചുമതലക്കാരനോട് ഇ - മാലിന്യം ഉണ്ടെങ്കില്‍ ഞങ്ങളെടുക്കാം എന്ന് പറയുന്ന ഹരിത കര്‍മസേനാംഗത്തെയാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ, കേരള ടൂറിസവും ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യ വിഷയമാക്കിയിരുന്നു. കേരളത്തില്‍ എത്തിയാല്‍ പിന്നെ തിരികെ പോകാന്‍ തോന്നില്ലെന്നായിരുന്നു യുദ്ധ വിമാനത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള ടൂറിസം വകുപ്പിന്റെ പരസ്യം. ദേശീയ തലത്തില്‍ ഈ പരസ്യം ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കുടുംബശ്രീയും സമാന വിഷയത്തെ ഏറ്റുപിടിക്കുന്നത്.

കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്ത് മുതല്‍ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകര്‍മ്മ സേന. തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസര്‍ഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ചു മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി. തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത്. വീടുകളില്‍ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ സ്വീകരിച്ച് അവ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയില്‍ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയില്‍ അയയ്ക്കുന്നു. തുടര്‍ന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങള്‍ സാധ്യമാക്കുന്ന വിധത്തിലാണ് ഇതാണ് ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനരീതി.

Summary

Kudumbashree’s Haritha Karma Sena, which already collects and processes inorganic waste, will now expand its efforts to include electronic waste (e‑waste).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com