കുടുംബശ്രീ പോക്കറ്റ് മാർട്ട് ആപ്പ് നാളെമുതൽ; രണ്ടുതരം പായസക്കൂട്ട് ഉള്‍പ്പെടെ 'ഗിഫ്റ്റ് ഹാംപർ' കൈമാറാം
തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈല്‍ ആപ്ലിക്കേഷനായ പോക്കറ്റ്മാര്‍ട്ട് ദ കുടുംബശ്രീ സ്റ്റോര്‍ എന്ന സംവിധാനത്തിലൂടെ നാളെ വിപണനം ആരംഭിക്കും. കുടുംബശ്രീയുടെ രണ്ടായിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാർ്ടടിൽ ലഭ്യമാകുക. ഇതിനു പുറമേ, ഓണക്കാലത്ത് കുടുംബശ്രീ ഉത്പന്നങ്ങൾ അടങ്ങിയ സമ്മാനപ്പൊതി ( ഗിഫ്റ്റ് ഹാംപർ) പോക്കറ്റ് മാർട്ട് ആപ്പിലൂടെ ഓർഡർ ചെയ്ത് വാങ്ങാനാകും.
പോക്കറ്റ് മാർട്ടിലൂടെ 5000 സമ്മാനപ്പൊതികൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ കുടുംബശ്രീയുടെ ഗിഫ്റ്റ് ഹാംപറിലൂടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നൽകാനാകും. പോക്കറ്റ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ആപ്പ്സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭിക്കും. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെനിന്നും ഓര്‍ഡര്‍ ചെയ്യാം. കുടുംബശ്രീയുടെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഉപ്പേരി (250ഗ്രാം), ശര്‍ക്കരവരട്ടി (250ഗ്രാം), പായസക്കൂട്ട് സേമിയ(250ഗ്രാം), അട(250ഗ്രാം), സാമ്പാര്‍ മസാല(100ഗ്രാം), മുളകുപൊടി (250ഗ്രാം), മല്ലിപ്പൊടി (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), വെജിറ്റബിള്‍ മസാലപ്പൊടി (100 ഗ്രാം) എന്നിങ്ങനെ ഒന്‍പത് ഇനങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് ഹാംപറിന് 799 രൂപയും കൊറിയര്‍ ചാര്‍ജുമാണ് വില. പാഴ്സലിനൊപ്പം ഫോട്ടോയും ആശംസകളും ഉള്‍ക്കൊള്ളുന്ന കസ്റ്റമൈസ്ഡ് വിഷസ് കാര്‍ഡും നല്‍കും. ഓണക്കിറ്റ് സിഡിഎസുകള്‍ വഴിയും ബുക്കുചെയ്യാവുന്നതാണ്.
Marketing will begin tomorrow through PocketMart The Kudumbashree Store, an e-commerce mobile application developed to make Kudumbashree products and services available online to the public.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

