കുന്നംകുളം കസ്റ്റഡി മര്‍ദനം: ഉദ്യോഗസ്ഥരെ പിരിച്ചുവിടും വരെ യുഡിഎഫ് സമരത്തിന്; മര്‍ദിച്ചത് 5 പേരെന്ന് സുജിത്ത്

രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ട നടപടിയാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
vd satheesan
Kunnamkulam കസ്റ്റഡി മര്‍ദനത്തിനിരയായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തിയ വിഡി സതീശന്‍
Updated on
1 min read

തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത് ചെറിയൊരു നടപടി മാത്രമെന്ന് വിമര്‍ശനം. ഇപ്പോഴത്തെ നടപടി ക്രൂരമായ കസ്റ്റഡി മര്‍ദനത്തിന് നേതൃത്വം നല്‍കിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ട നടപടിയാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

vd satheesan
കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന ശേഷവും സര്‍ക്കാര്‍ പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച മുന്‍ പൊലീസ് ഡ്രൈവറെ സര്‍ക്കാര്‍ ഇപ്പോഴും ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തിരിക്കുന്നത്. കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യുഡിഎഫ് സമരം തുടരും എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

vd satheesan
ആഗോള അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളിയുടെ പിന്തുണ; ബദല്‍ സംഗമം ശരിയല്ല

അതേസമയം, നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത നടി മുഖം രക്ഷിക്കാനുള്ള നീക്കം മാത്രമാണെന്ന് മര്‍ദനമേറ്റ സുജിത്ത് ആരോപിച്ചു. പൊലീസുകാര്‍ക്ക് എതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാതെ പിരിട്ടുവിടണം. നാല് പേരല്ല തന്നെ മര്‍ദിച്ചത് അഞ്ച് പേരുണ്ടെന്നും സുജിത്ത് ആവര്‍ത്തിച്ചു. പൊലീസ് ഡ്രൈവറായിരുന്ന സുഹൈറാണ് തന്നെ മര്‍ദിച്ച അഞ്ചാമത്തെ ഉദ്യോഗസ്ഥന്‍. ഇയാള്‍ കേസില്‍ പ്രതിയല്ല. സിസിടിവി ഇല്ലാത്ത ഇടത്ത് വച്ചാണ് സുഹൈര്‍ തന്നെ മര്‍ദിച്ചത് എന്നും സുജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

കസ്റ്റഡി മര്‍ദനക്കേസില്‍ തൃശ്ശൂര്‍ റെയ്ഞ്ച് ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നൂഹ്മാന്‍, മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്ദീപ് എസ്, തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശശിധരന്‍, തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്‍ കെ.ജെ എന്നിവരെയാണ് ഉത്തരമേഖല ഐ ജി രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.

Summary

The suspension of police officers in the custodial torture at Kunnamkulam police station: Opposition leader VD Satheesan responded that the current action is a government move to protect the people who led the brutal custodial torture.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com