കുന്നംകുളം പൊലീസ് സ്‌റ്റേഷന്‍ മര്‍ദനം: 'കൊലച്ചോറ്' സമരവുമായി യൂത്ത് കോണ്‍ഗ്രസ്

മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ചായിരുന്നു പ്രതീകാത്മക പ്രതിഷേധ സമരം.
 Kunnamkulam police station assault: Sparks 'Kolachoru' protest by Youth Congress
യൂത്ത് കോൺഗ്രസ് ‘കൊലച്ചോറ്’ സമരത്തിൽ നിന്നുള്ള ദൃശ്യം Screen grab
Updated on
1 min read

തൃശൂര്‍: കുന്നംകുളം പൊലീസ് സ്‌റ്റേഷന്‍ മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവോണ ദിവസത്തില്‍ 'കൊലച്ചോറ്' സമരവുമായി യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ ഡിഐജി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'കൊലച്ചോറ്' സമരവുമായി എത്തിയത്. മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ചായിരുന്നു പ്രതീകാത്മക പ്രതിഷേധ സമരം. ഡിഐജി ഓഫീസിന് മുന്നില്‍ വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് സമരം തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇവിടെ ഇലയിട്ട് പ്രതിഷേധവും നടത്തി.

 Kunnamkulam police station assault: Sparks 'Kolachoru' protest by Youth Congress
തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേരിട്ടു

2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്‌റ്റേഷനിലെത്തിച്ച് മര്‍ദിച്ചത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്.

 Kunnamkulam police station assault: Sparks 'Kolachoru' protest by Youth Congress
വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും, യൂട്യൂബും ഉള്‍പ്പടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് നേപ്പാള്‍

കസ്റ്റഡി മര്‍ദനം ഒതുക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തിയിരുന്നു. സുജിത്തിനോടും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തല്‍.

Summary

Kunnamkulam police station assault: Sparks 'Kolachoru' protest by Youth Congress. The protest was against the alleged police brutality, with activists wearing masks of the accused officers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com