ഉരുൾപൊട്ടൽ; മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു, ആളുകളെ മാറ്റിപ്പാർപ്പിച്ചു

മീനച്ചിൽ താലൂക്കിലെ തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ ഭാഗത്താണ് ചെറിയ തോതിൽ ഉരുൾപൊട്ടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

കോട്ടയം; മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദീതീരത്തുള്ള വീടുകളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. മീനച്ചിൽ താലൂക്കിലെ തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ ഭാഗത്താണ് ചെറിയ തോതിൽ ഉരുൾപൊട്ടിയത്. ചാമപ്പാറ ഭാഗത്താണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത്. നദീതീരത്തുള്ള വീടുകളിൽ വെള്ളം കയറിയതാണ് റിപ്പോർട്ട്. 

ചെറിയ തോതിലുള്ള ഉരുൾപൊട്ടലാണെന്നും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചാമപ്പാറ പള്ളിയുടെ മുറ്റത്തും വെള്ളം കയറി. തീക്കോയി വെള്ളികുളം റൂട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അടിവാരം ഭാഗത്തു നിന്നുള്ള മീനച്ചിലാറ്റിലും ജലം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. പൂഞ്ഞാർ ടൗണിലെ  ചെക്ക് ഡാമിൽ ജലനിരപ്പ് ഉയർന്നു റോഡിന് ഒപ്പമെത്തി. ഇടുക്കി അടിമാലിയിലും രാത്രിയിലും ശക്തമായ മഴ തുടർന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER