ചിറയിന്‍കീഴിലെ കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ഡിഎയില്‍; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍

Last term UDF candidate from Chirayinkeezhu joins NDA; two Congress leaders join BJP
ബി എസ് അനൂപും ആര്‍ എസ് അരുണ്‍ രാജും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍
Updated on
1 min read

തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍. ചിറയിന്‍കീഴില്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസ് നേതാവ് ബി എസ് അനൂപും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആര്‍ എസ് അരുണ്‍ രാജുമാണ് ബിജെപിയില്‍ എത്തിയത്. ഇരുവര്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. ബി എസ് അനൂപ് ചിറയിന്‍കീഴിലും അരുണ്‍ രാജ് ചടയമംഗലത്തും എന്‍ഡിഎ സ്ഥാനാര്‍ഥികളാകും.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. ചിറയിന്‍കീഴ് സീറ്റ് രമ്യ ഹരിദാസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അനൂപ് പാര്‍ട്ടി വിട്ടത്. പ്രാദേശിക എതിര്‍പ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി.പാര്‍ട്ടി വിട്ടത് രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണെന്ന് അനൂപ് പറഞ്ഞു. കോണ്‍ഗ്രസ് കാലാകാലങ്ങളായി അനീതി കാണിക്കുന്നു. അവസാന നിമിഷമാണ് ചിറയിന്‍കീഴില്‍ തന്റെ പേര് വെട്ടിയത്. രമ്യ ഹരിദാസ് എല്ലാ സംവരണ മണ്ഡലങ്ങളിലും മത്സരിക്കുന്നയാള്‍. തുല്യ നീതിക്ക് വേണ്ടി സംസാരിച്ചതിന് തന്നെ ആക്രമിച്ചു. അവഗണന സഹിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. തങ്ങള്‍ ആരും അടിമകളല്ലെന്നും അദ്ദേഹം പറഞ്ഞു.

Last term UDF candidate from Chirayinkeezhu joins NDA; two Congress leaders join BJP
പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഹൃദയാഘാതം; ഇമാം കുഴഞ്ഞുവീണു മരിച്ചു

കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു അരുണ്‍ രാജ്. പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പ്രതിഷേധിച്ചുകൊണ്ടാണെന്ന് അരുണ്‍ രാജ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പട്ടികയില്‍ വിസ്മയങ്ങള്‍ പ്രതീക്ഷിച്ചു. ആജ്ഞാനുവര്‍ത്തികളെയും അടിമകളെയും മാത്രം ഉള്‍പ്പെടുത്തിയാണ് പട്ടിക വന്നത്. സിപിഎം ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന പട്ടികയാണ് കോണ്‍ഗ്രസിന്റേത്.കുഞ്ഞിക്കൃഷ്ണനെയും ടികെ ഗോവിന്ദനെയും പോലുള്ള ക്രിമിനലുകള്‍ക്കാണ് സംരക്ഷണം. രക്തസാക്ഷികളുടെ ആത്മാവിനോട് പോലും നീതി പുലര്‍ത്താനായില്ല. കൊടി സുനിക്ക് പരവതാനി വിരിക്കുന്ന ചടങ്ങ് കൂടിയേ ബാക്കിയുള്ളൂ. ഇതൊന്നും കണ്ടുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ട് പാര്‍ട്ടി വിട്ടെന്നും അദ്ദേഹം പറഞ്ഞു.

Summary

Last term UDF candidate from Chirayinkeezhu joins NDA; two Congress leaders join BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com