കുറഞ്ഞ വീര്യമുള്ള മദ്യത്തിന്റെ നികുതി കുറയ്ക്കൽ: മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മോൺ. യുജിൻ പെരേര

മദ്യം വരുമാനമാർഗ്ഗമായി കണ്ട് കേരളത്തെ ബാറാക്കി മാറ്റുന്നു; സംസ്ഥാനത്ത് അക്രമങ്ങളും ആത്മഹത്യകളും വർദ്ധിക്കാൻ കാരണം മദ്യമെന്നും സഭ
ഫാ. യൂജിന്‍ പെരേര
ഫാ. യൂജിന്‍ പെരേര, ഫോട്ടോ: എക്‌സ്പ്രസ്‌
Edited By:
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ലത്തീൻ അതിരൂപത പ്രതിനിധി മോൺ. യുജിൻ പെരേര. ഇത്തരം മദ്യത്തിൻറെ നികുതി കുറയ്ക്കുന്നതിനുള്ള തീരുമാനം നടപ്പിലാക്കുന്നതിന് മുൻപ് യുഡിഎഫ് വിപുലമായ ചർച്ചകൾക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് മുൻപ് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായം തേടണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും, വിഷയം വിശദമായി പഠിച്ച് തീരുമാനമെടുക്കാൻ ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമിതിയുടെ റിപ്പോർട്ടും പൊതുജനങ്ങളുടെ അഭിപ്രായവും പരിഗണിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാ. യൂജിന്‍ പെരേര
സ്വകാര്യ ഭൂമിയിൽ ഇനി ജോലി ചെയ്യില്ല; വിബി ജി റാം പദ്ധതി ഇന്നുമുതൽ; കേരളത്തിൽ ദിവസ വേതനം 401 രൂപ

വരുമാനമാർഗ്ഗമല്ല, മദ്യം വരുത്തുന്നത് വലിയ വിപത്ത്

കേവലം ഒരു വരുമാനമാർഗ്ഗമായി മാത്രം മദ്യത്തെ കാണുന്ന ഗവൺമെന്റ് നിലപാടുകൾ കാരണം കേരളം ഒന്നാകെ ഒരു ബാറായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് യുജിൻ പെരേര ആരോപിച്ചു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങൾ, ഗാർഹിക പീഡനങ്ങൾ, റോഡപകടങ്ങൾ, സ്ത്രീകൾക്കിടയിലെ ആത്മഹത്യാ പ്രവണത എന്നിവയ്ക്ക് പിന്നിലെ പ്രധാന വില്ലൻ അനിയന്ത്രിതമായ മദ്യോപയോഗമാണ്. മദ്യത്തിലൂടെ സർക്കാരിന് വലിയ തോതിൽ റവന്യൂ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണെന്ന് സഭ ചൂണ്ടിക്കാണിക്കുന്നു.

ഫാ. യൂജിന്‍ പെരേര
സിഎംആർഎൽ-എക്സാലോജിക് കേസ്: അന്വേഷണം പിഎ മുഹമ്മദ് റിയാസിലേക്കും

"സർക്കാർ ഈ വിഷയത്തിൽ എല്ലാവരുമായും ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ വീര്യമുള്ള മദ്യത്തിന്റെ നികുതി മുൻപുണ്ടായിരുന്ന 251 ശതമാനത്തിൽ നിന്നും 120 ശതമാനമായി കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സഭ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് ഇതിനകം തന്നെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.

കോടികളുടെ നഷ്ടമെന്ന് എൽഡിഎഫ്; വൻ പ്രതിഷേധം

നികുതി കുറയ്ക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷമായ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. ഈ നികുതിയിളവ് വഴി സംസ്ഥാന ഖജനാവിന് നൂറുകണക്കിന് കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നും, ഇത് സ്വകാര്യ മദ്യക്കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കാനേ ഉപകരിക്കൂ എന്നും എൽഡിഎഫ് ആരോപിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് പകരം, യുവാക്കൾക്കിടയിൽ മദ്യോപയോഗം വൻതോതിൽ വർദ്ധിക്കാൻ മാത്രമേ ഈ തീരുമാനം കാരണമാകൂ എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഫാ. യൂജിന്‍ പെരേര
ഹെല്‍മറ്റ് ഇല്ലാതെ ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തി; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
ഫാ. യൂജിന്‍ പെരേര
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി; നടപടി യുഡിഎഫിലെ എതിര്‍പ്പ് അവഗണിച്ച്
ഫാ. യൂജിന്‍ പെരേര
'അയ്യേ, മുഖ്യമന്ത്രിക്ക് ഇഷ്ടമാവുമോ മുഖത്തു നോക്കി ഇങ്ങനെ കാണിച്ചാല്‍'; പുതിയ 'പൂക്കി എക്‌സ്പ്രഷ'നില്‍ വിമര്‍ശിച്ച് ശാരദക്കുട്ടി
Summary

Latin Catholic Church priest Monsignor Eugine Pereira certified on Wednesday that the government must not incentivize the consumption of low-alcohol content liquor by lowering its tax profile.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com