ഹെല്‍മറ്റ് ഇല്ലാതെ ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തി; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെതിരെ കോൺ​ഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു
Kadakampally Surendran
കടകംപള്ളി സുരേന്ദ്രൻ സ്കൂട്ടറിൽ പോകുന്നു
Edited By:
Updated on
1 min read

തിരുവനന്തപുരം: മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. കടകംപള്ളി സുരേന്ദ്രന്റെ പ്രവൃത്തി തെറ്റായ സന്ദേശം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. മുന്‍മന്ത്രിയുടെ ഹെല്‍മറ്റ് ഇല്ലാ യാത്രയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അമ്പലമുക്ക് രഞ്ജിത്ത് ഗതാഗത കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഉന്നതനായ നേതാവ് ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയത് ശരിയല്ല. നിയമലംഘനത്തിന് കടകംപള്ളിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Kadakampally Surendran
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണാനാണ് സിപിഎം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയത്. ഏതാണ്ട് 15 മിനിറ്റോളം സമയം കൂടിക്കാഴ്ച നീണ്ടു. ഒന്നു രണ്ട് ചെറിയ ശുപാര്‍ശകള്‍ക്കാണ് ആഭ്യന്തരമന്ത്രിയുടെ വീട്ടിലെത്തിയതെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പിന്നീട് പറഞ്ഞത്. ഡ്രൈവര്‍ എത്താത്തതുകൊണ്ടാണ് സ്‌കൂട്ടറില്‍ വന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രിയായി കടകംപള്ളി സുരേന്ദ്രനെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കൊള്ളയില്‍ അടുത്ത മാസം 26 നുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ( എസ്‌ഐടി) ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്തിനെയും എസ്‌ഐടി പ്രതിയാക്കിയിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ള മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയാതെ നടക്കില്ലെന്ന് മുമ്പ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

Kadakampally Surendran
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി; നടപടി യുഡിഎഫിലെ എതിര്‍പ്പ് അവഗണിച്ച്
Kadakampally Surendran
പത്താം ക്ലാസ് യോഗ്യത മതി; കേരള സർവകലാശാലകളിൽ കംപ്യുട്ടർ അസിസ്റ്റന്റ്, ഓഗസ്റ്റ് 5 വരെ അവസരം
Kadakampally Surendran
'അയ്യേ, മുഖ്യമന്ത്രിക്ക് ഇഷ്ടമാവുമോ മുഖത്തു നോക്കി ഇങ്ങനെ കാണിച്ചാല്‍'; പുതിയ 'പൂക്കി എക്‌സ്പ്രഷ'നില്‍ വിമര്‍ശിച്ച് ശാരദക്കുട്ടി
Summary

Youth Congress opposes Kadakampally Surendran's helmetless scooter journey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com