

തിരുവനന്തപുരം: മന്ത്രവാദം, അന്ധവിശ്വാസ ചൂഷണം അടക്കമുള്ള ഹാനികരമായ പ്രവൃത്തികള്‍ തടയാന്‍ നിയമനിര്‍മാണം ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ സമിതി സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ടും കരട് ബില്ലും സമര്‍പ്പിച്ചു.
അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യുക, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയവ തടയുകയാണ് ബില്ലില്‍ ലക്ഷ്യമിടുന്നത്.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും നിയമപരമായ മത-പരമ്പരാഗത ആചാരങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ സംരക്ഷണങ്ങളും പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങളും പരിഗണിച്ചാണ് വിദഗ്ധ സമിതി കേരളത്തിന് അനുയോജ്യമായ കരട് നിയമം തയ്യാറാക്കിയത്.
മുന്‍ ജില്ലാ ജഡ്ജി കെ ശശിധരന്‍ നായര്‍, മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സാമൂഹിക, നിയമ, ഭരണഘടനാ മേഖലകള്‍ സമിതി വിശദമായി പരിശോധിച്ചു. നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും വിലയിരുത്തിയശേഷമാണ് സമിതി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates