

കൊച്ചി: അഭിഭാഷക പ്രതിഷേധത്തിനിടെ സി.ജെ.എമ്മിനെഅസഭ്യം പറഞ്ഞതിന് 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി നടപടി. കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെ ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്.
കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. അഭിഭാഷകര്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടും പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി. ജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രന്‍, ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്.
പ്രതിഷേധിച്ച അഭിഭാഷകര്‍ കോടതിയിലേക്ക് അതിക്രമിച്ചു കയറിയെന്നും കോടതി നടപടികളടക്കം തടസ്സപ്പെടുത്തിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. മജിസ്‌ട്രേറ്റിനെതിരെ അസഭ്യം പറഞ്ഞ അഭിഭാഷകരുടെ നടപടി ജനങ്ങള്‍ക്കിടയില്‍ നീതിന്യായ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിഷേധ പ്രകടനത്തിനിടെ അസഭ്യം പറഞ്ഞ അഭിഭാഷകര്‍ കോടതി നടപടികള്‍ 8 മിനിട്ടോളം തടസപ്പെടുത്തിയതായി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും, ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
2013 ല്‍ തട്ടിപ്പ് കേസില്‍ പ്രതിയായ മണര്‍കാട് സ്വദേശി രമേശന് ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ എ.പി.നവാബ് ഹാജരാക്കിയ വ്യാജരേഖകളാണെന്ന് മജിസ്‌ട്രേറ്റ് കണ്ടെത്തിയിരുന്നു. വിഷയത്തില്‍ അഭിഭാഷകനെതിരെ കേസെടുക്കാനും നിര്‍ദേശം നല്‍കി. തുടര്‍ന്ന് കോട്ടയം സിജെഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഈസ്റ്റ് പൊലീസ് അഭിഭാഷകനായ നവാബിനെതിരെ കേസെടുത്തു. ഭൂമിയുടെ കരമടച്ച രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞതോടെ ആയിരുന്നു നടപടി. ഇതിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ ബാര്‍ കൗണ്‍സിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates