അഭിഭാഷകരെയും ക്ലര്‍ക്കുമാരേയും വാക്‌സിന്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
Updated on
1 min read


കൊച്ചി: സംസ്ഥാനത്തെ അഭിഭാഷകരെയും അവരുടെ ക്ലര്‍ക്കുമാരേയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍ഗണനാ പട്ടിക പുതുക്കി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പട്ടികയില്‍ അഭിഭാഷകകവിഭാഗത്തെ കൂടി ഉള്‍പ്പെടുത്തി പുതുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. 

നിലവില്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 
പത്ത് ദിവസത്തിനകം ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com