

കൊച്ചി: കണ്ണൂര്‍, തൃശൂര്‍ കോര്‍പ്പറേഷനിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കണ്ണൂരില് 56 ഡിവിഷനില്‍ 43 എണ്ണത്തില്‍ സിപിഎം മത്സരിക്കും. 6 സീറ്റില്‍ സിപിഐയും 3 സീറ്റില്‍ ഐഎന്‍എല്ലും മത്സരിക്കും. ആര്‍ജെഡി, കോണ്‍ഗ്രസ് (എസ്), ജെഡിഎസ്, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ ഓരോ സീറ്റിലും മത്സരിക്കും. തൃശൂര്‍ കോര്‍പറേഷനില്‍ 56 വാര്‍ഡില്‍ 38 ഇടത്ത് സിപിഎം മത്സരിക്കും. സിപിഐ8, ആര്‍ജെഡി3, കേരള കോണ്‍ഗ്രസ് എം2, ജനതാദള്‍ എസ് 2, എന്‍സിപി1, കോണ്‍ഗ്രസ് എസ്1 എല്‍ഡിഎഫ് സ്വതന്ത്രന്‍1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ ഡി എഫ് അഴിമതിക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം. 52 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പള്ളിപ്പൊയില്‍, എളയാവൂര്‍ നോര്‍ത്ത്, അതിരകം, ആലിങ്കില്‍ ഡിവിഷനുകിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കെകെ രാഗേഷ് പറഞ്ഞു.
തൃശൂരില്‍ മുന്‍ മേയര്‍ അജിത ജയരാജന്‍, നോവലിസ്റ്റ് ലിസി, ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി എന്നിവര്‍ കോര്‍പറേഷനിലേക്ക് മത്സരിക്കുന്നവരുടെ പട്ടികയില്‍ ഉണ്ട്.
1 പൂങ്കുന്നം പി വി മുരളി സ്വതന്ത്രൻ
2. കുട്ടൻകുളങ്ങര ഐ ലളിതാംബിക സിപിഐ
3. പാട്ടുരായ്‌ക്കൽ പി പങ്കജാക്ഷൻ സിപിഎം
4. വിയ്യൂർ കെ എം രാജേഷ് സിപിഎം
5. പെരിങ്ങാവ് സജിത ഫ്രാൻസീസ് സിപിഎം
6. രാമവർമപുരം ടി ആർ ഹിരൺ സിപിഎം
7. കുറ്റുമുക്ക് രാധിക അശോകൻ സിപിഎം
8. വില്ലടം സിന്ധു തൈക്കാടൻ സിപിഐ
9. ചേറൂർ വി നന്ദകുമാർ സിപിഎം
10. ഗാന്ധിനഗർ ശാരിമോൾ സിപിഎം
11. മുക്കാട്ടുകര അഡ്വ. എം എ പോളി സിപിഎം
12. നെട്ടിശ്ശേരി ലിബി ലിന്റോ സ്വതന്ത്ര
13. മുല്ലക്കര അഡ്വ. അഞ്‌ജു സുരേഷ് സിപിഎം
14. മണ്ണുത്തി അഡ്വ. അനീസ് അഹമദ് സിപിഎം
15. ഒല്ലൂക്കര ടി പ്രദീപ് കുമാർ സിപിഐ
16. കൃഷ്‌ണാപുരം സൗമ്യപ്രതീഷ് ജനതാദൾ എസ്
17. കുട്ടനെല്ലൂർ പി കെ ഷിബു സിപിഎം
18. ചേലക്കോട്ടുകര തോമസ് ജെ തെറ്റയിൽ ജനതാദൾ എസ്
19. കാളത്തോട് എം എൽ റോസി സ്വതന്ത്ര
20. പറവട്ടാനി ജീസ് ജോർജ് സിപിഎം
22. ചെന്പൂക്കാവ് അഡ്വ. ഡെൽസൺ ഡേവീസ് പെല്ലിശ്ശേരി സിപിഎം
25. വളർക്കാവ് ചിത്ര ചന്ദ്രമോഹൻ സിപിഎം
26. അഞ്ചേരി സ്‌മിത സുരേഷ് സിപിഎം
27. പടവരാട് കെ എം രാധാകൃഷ്‌ണൻ സിപിഎം
28. ഒല്ലൂർ സെന്റർ സി പി പോളി സ്വതന്ത്രൻ
30. തൈക്കാട്ടുശ്ശേരി ഡോ. കീർത്തന കാർത്തികേയൻ സിപിഎം
31. ഒല്ലൂർ നിമ്മി റപ്പായി എൻസിപി
32. ചിയ്യാരം ലിമ്‌ന മനോജ് സ്വതന്ത്ര
34. കുരിയച്ചിറ വെസ്‌റ്റ് തോമസ് ആന്റണി സിപിഎം
35. കണ്ണംകുളങ്ങര ഷീന ആനന്ദ് സിപിഎം
38. കോട്ടപ്പുറം പി ഹരി സിപിഎം
39 പൂത്തോൾ പി സുകുമാരൻ സിപിഎം
40. കൊക്കാല അജിത ജയരാജൻ സിപിഎം
41. വടൂക്കര എം എസ് സിജിത്ത് സിപിഎം
42. കൂർക്കഞ്ചേരി പി എസ് ലത സിപിഎം
43. കണിമംഗലം അശ്വതി നവീൻ സിപിഐ
44. പനമുക്ക് ജെസ്‌മി സജു സിപിഎം
45. നെടുപുഴ ഗിരിജ രാജൻ സിപിഎം
46. കാര്യട്ടുകര എൻ വി രഞ്ചിത് സിപിഎം
47. ലാലൂർ ലിസി ജോയ് സിപിഐ എം
48. അരണാട്ടുകര സിന്ധു സുരേഷ് സിപിഎം
49. കാനാട്ടുകര സുനിത വിനോദ് സിപിഎം
51. സിവിൽ സ്റ്റേഷൻ എ ജയദേവൻ സിപിഐ
52. ഒളരി ലിന്റോ പോൾ സിപിഐ
53. എൽതുരുത്ത് ഷാജു കുണ്ടോളി സിപിഐ
54. ചേറ്റുപുഴ അഡ്വ. റെജീന ജിപ്‌സൺ സ്വതന്ത്ര
55. പുല്ലഴി ജിഷ സന്തോഷ് സിപിഎം
56. പുതുർക്കര എ ഡി ജയൻ സിപിഎം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates