LDF candidate explains why he danced at BJP's victory celebration
LDF candidate explains why he danced at BJP's victory celebrationscreen grab

'ഒരുമിച്ച് തിരുവാതിര കളിക്കുന്നവരാണ്'; ബിജെപി വിജയാഘോഷത്തില്‍ നൃത്തം ചെയ്തതില്‍ വിശദീകരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി

വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ഒപ്പം നൃത്തം ചെയ്തത്. ഇത്രയും വലിയ വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമാണ് അഞ്ജുവിന്റെ പ്രതികരണം.
Published on

പാലക്കാട്: പാലക്കാട് ബിജെപിക്കൊപ്പം വിജയാഘോഷത്തില്‍ നൃത്തം ചെയ്തതില്‍ വിശദീകരണവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തത് പാര്‍ട്ടി നോക്കിയല്ലെന്ന് അഞ്ജു സന്ദീപ് പറഞ്ഞു. വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ഒപ്പം നൃത്തം ചെയ്തത്. ഇത്രയും വലിയ വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നുമാണ് അഞ്ജുവിന്റെ പ്രതികരണം.

LDF candidate explains why he danced at BJP's victory celebration
'മോദിയുടെ പുസ്തകം ആകര്‍ഷിച്ചു', പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു

പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭ വാര്‍ഡ് 24 ല്‍ സിപിഎം സ്ഥാനാര്‍ഥിയായി അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലായിരുന്നു അഞ്ജു മത്സരിച്ചത്. കാരാക്കുറിശ്ശി പഞ്ചായത്തില്‍ 6 ആം വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയില്‍ അഞ്ജു പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

LDF candidate explains why he danced at BJP's victory celebration
'മോദിയുടെ പുസ്തകം ആകര്‍ഷിച്ചു', പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു

എന്റെ പാര്‍ട്ടിയെ ഒഴിവാക്കുകയോ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാകുകയോ ചെയ്തിട്ടില്ല. ചെറുപ്പം മുതലേ കമ്യൂണിസ്റ്റുകാരിയാണ്. ഇപ്പോഴും കമ്യൂണിസ്റ്റുകാരിയാണ്. സ്‌നേഹ ചേച്ചിയുടെ കൂടെ വര്‍ഷങ്ങളായി തിരുവാരക്കളിയും കൈകൊട്ടികളിയും കളിച്ചു വരുന്നയാളാണ്. ആ സന്തോഷത്തിലാണ് ഡാന്‍സ് കളിക്കാന്‍ പോയത്. ഇങ്ങനെയൊരു വാര്‍ത്തയാകുമെന്ന് അറിയില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞു.

30 വാര്‍ഡുള്ള നഗരസഭയില്‍ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതില്‍ ഒരു വാര്‍ഡാണ് അഞ്ജു സന്ദീപ് മത്സരിച്ച നമ്പിയംപടി. യുഡിഎഫിന്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്പിയംപടിയില്‍ വിജയിച്ചത്.

Summary

LDF candidate explains why he danced at BJP's victory celebration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com