നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം; എല്‍ഡിഎഫ് യോഗം ഇന്ന്

മുന്നണിയിലെ എല്ലാ ഘടകക്ഷികളുടെയും വിലയിരുത്തലുകള്‍ യോഗത്തില്‍ അവതരിപ്പിക്കും.
LDF Meeting
LDF Meeting
Updated on
1 min read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാര്യകാരണങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ഇന്ന് രാവിലെ 10 ന് എല്‍ഡിഎഫ് യോഗം ചേരും. മുന്നണിയിലെ എല്ലാ ഘടകക്ഷികളുടെയും വിലയിരുത്തലുകള്‍ യോഗത്തില്‍ അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടക്കും.

LDF Meeting
എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന്‍ പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി

കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ എല്‍ഡിഎഫ് തുടങ്ങുന്ന സമരപരമ്പരകളാണ് മറ്റൊരു അജണ്ട. ഇതിന്റെ ആദ്യപടിയായി 12ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും എംപി, എംഎല്‍എ ഉള്‍പ്പെടെ ജനപ്രതിനിധികളും ഉപവസിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രധാന ആയുധം കേന്ദ്ര വിരുദ്ധ സമരമായിരാക്കും. എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തേണ്ട സമര പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ജാഥകളാണ് മറ്റൊരു വിഷയം. ഒരു ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, മറ്റൊന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, മൂന്നാമത്തെ ജാഥ കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണിയും നയിക്കാനാണ് നേരത്തെയുള്ള ധാരണ.

LDF Meeting
ചക്രവാതച്ചുഴി; നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായെന്നും അവയെ മറികടക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണനേട്ടം ജനങ്ങളിലെത്തിക്കാന്‍ 50 ദിവസത്തെ കര്‍മ പദ്ധതി നടപ്പിലാക്കും. മണ്ഡലങ്ങളുടെ ഏകോപന ചുമതല മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കി. 110 മണ്ഡലങ്ങളില്‍ വിജയം നേടാന്‍ പ്രത്യേക തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary

LDF meeting today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com