

കോഴിക്കോട്: പേരാമ്പ്രയിലെ എല്‍ഡിഎഫ് വിവാദ അനൗണ്‍സ്‌മെന്റില്‍ ചട്ടലംഘനം കണ്ടെത്താന്‍ ആയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍. മാതൃക പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ല എന്നാണ് ഫ്‌ലയിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായ പരാതിയില്‍ പരിശോധന നടക്കുകയാണെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
അനൗണ്‍സ്‌മെന്റ് വിവാദത്തിലൂടെ വര്‍ഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുഡിഎഫിന്റേത് മനുഷ്യരെ ഭിന്നിപ്പിക്കുന്ന നിലപാടാണെന്നും എല്‍ഡിഎഫ് അംഗീകരിച്ച അനൗണ്‍സ്‌മെന്റ് അതല്ലെന്നും എല്‍ഡിഎഫ് ഉപയോഗിക്കുന്ന അനൗണ്‍സ്‌മെന്റിന്റെ പകര്‍പ്പ് ഹാജരാക്കുമെന്നും ടിപി പറഞ്ഞിരുന്നു.
എല്‍ഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ അനൗണ്‍സ്മെന്റാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ബാലനാരായണന്‍ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എല്‍ഡിഎഫ് പ്രചാരണവാഹനത്തിന്റെ അനൗണ്‍സ്മെന്റിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates