വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ്: പിഴയില്ലാതെ പുതുക്കുന്നതിന് കാലാവധി നീട്ടി

കാലാവധി നീട്ടിനല്‍കിയതിന്റെ ആനുകൂല്യം മുന്‍വര്‍ഷം ലൈസന്‍സ് പുതുക്കാത്തവര്‍ക്കും 2021 -22 വര്‍ഷം പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ബാധകമായിരിക്കും 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗം തുടരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2021 -22 വര്‍ഷത്തെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടി നല്‍കി ഉത്തരവിറക്കിയെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

കാലാവധി നീട്ടിനല്‍കിയതിന്റെ ആനുകൂല്യം മുന്‍വര്‍ഷം ലൈസന്‍സ് പുതുക്കാത്തവര്‍ക്കും 2021 -22 വര്‍ഷം പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com