ലൈഫ് മിഷന്‍ കോഴക്കേസ്:  യു വി ജോസിനെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; വിട്ടയച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുവി ജോസിനെ ചോദ്യം ചെയ്യുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ശേഷം മുന്‍ സിഇഒ യു വി ജോസിനെ ഇഡി വിട്ടയച്ചു. ഇന്ന് ആറുമണിക്കൂറാണ് യുവി ജോസിനെ ഇഡി ചോദ്യം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് യുവി ജോസിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തത്. 

ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കരാര്‍ നേടിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യു വി ജോസിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തത്. സന്തോഷ് ഈപ്പന് ഒപ്പമിരുത്തിയും ജോസിനെ ചോദ്യം ചെയ്തു. ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന ജോസിന്റെ അറിവോടെയാണ് തങ്ങള്‍ക്ക് കരാര്‍ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പന്‍ ഇഡിയോട് വെളിപ്പെടുത്തിയത്. 

കരാര്‍ നടപടികള്‍ക്കുമുമ്പ് ചില രേഖകള്‍ യു വി ജോസ് മുഖാന്തിരം തങ്ങള്‍ക്ക് കിട്ടി. ഹാബിറ്റാറ്റ് നല്‍കിയ ചില രേഖകളാണ് കിട്ടിയത്. ഇത് പരിഷ്‌കരിച്ചാണ് കരാര്‍ രേഖയാക്കി സമര്‍പ്പിച്ചത് എന്നാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയത്. നാലരക്കോടി രൂപ ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പലര്‍ക്കായി കോഴ നല്‍കി. കോഴയുടെ ഒരുപങ്ക് ജോസിനും ലഭിച്ചതായാണ് അറിവെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. 

അതേസമയം, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെച്ചതും നടപടിക്രമങ്ങളുമെല്ലാം മുകളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണെന്നാണ് യു വി ജോസ് പറഞ്ഞത്. യുവി ജോസിന് ഏതെങ്കിലും ഘട്ടത്തില്‍ കോഴപ്പണത്തിന്റെ പങ്ക് ലഭിച്ചിരുന്നോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ സന്തോഷ് ഈപ്പന്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com