സ്കൂൾ വിദ്യാർഥികളിൽ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നു: നിയമസഭയിൽ കണക്കുകൾ നിരത്തി സർക്കാർ; 'അക്ഷരം ആരോഗ്യം' പദ്ധതിയുമായി വിപുലമായ പ്രതിരോധം

ഹയർസെക്കൻഡറി കുട്ടികളിൽ 8.6% പേർക്ക് ഹൈപ്പർടെൻഷൻ
School Students Lifestyle Diseases
School Students Lifestyle DiseasesRepresentative Image|AI generated
Updated on: 
2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കിടയിൽ രക്താതിമർദ്ദവും അമിതവണ്ണവും ഉൾപ്പെടെയുള്ള ഗുരുതരമായ ജീവിതശൈലീ രോഗങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി സർക്കാർ നിയമസഭയെ അറിയിച്ചു. പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ എംഎൽഎമാരായ സേനാപതി വേണു, ഉമാ തോമസ്, വി.ടി. സൂരജ്, എം.എം. നസീർ എന്നിവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് രേഖാമൂലം മറുപടി നൽകിയത്. കുട്ടികളിലെ രോഗബാധ തടയുന്നതിനായി 'അക്ഷരം ആരോഗ്യം' പദ്ധതി ഉൾപ്പെടെയുള്ള സമഗ്ര പ്രതിരോധ കർമ്മപദ്ധതികൾ സ്കൂളുകളിൽ നടപ്പിലാക്കിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

School Students Lifestyle Diseases
'അസത്യത്തിന്റെ ചീട്ടുകൊട്ടാരം സത്യത്തിന്റെ പടവാളേന്തി തകര്‍ത്തു; വിജയദശമി ഇനി മുതല്‍ പിണറായി വിജയദശമി!'

തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററുമായി (സിഡിസി) ചേർന്ന് 15 ഹയർസെക്കൻഡറി സ്കൂളുകളിൽ നടത്തിയ പ്രാഥമിക പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പഠനവിധേയരായ വിദ്യാർഥികളിൽ 8.6 ശതമാനം പേർക്ക് ഹൈപ്പർടെൻഷൻ, 30 ശതമാനം കുട്ടികളിൽ ഉയർന്ന രക്തസമ്മർദ്ദവും കണ്ടെത്തി. കുട്ടികളിലെ അമിതവണ്ണവും ടൈപ്പ്-2 പ്രമേഹവും നിയന്ത്രിക്കുന്നതിനായി സിഡിസി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ച് സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും 'ലൈഫ് സ്റ്റൈൽ ഡിസീസ് ഇന്റർവെൻഷൻ' പദ്ധതി ആരംഭിച്ചിട്ടുണ്ട്.

School Students Lifestyle Diseases
വഖഫ് ബോർഡ് പുനഃസംഘടന: സമസ്തയോട് ആലോചിച്ചില്ലെന്ന് ജിഫ്രി തങ്ങൾ; ചെയർമാൻ മായിൻ ഹാജിയിൽ പ്രതീക്ഷ

സ്കൂളുകളിൽ ഷുഗർ ബോർഡുകളും എണ്ണ നിയന്ത്രണവും

അമിതമായ പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുട്ടികളിൽ ദന്തക്ഷയത്തിനും ഉപാപചയ വൈകല്യങ്ങൾക്കും കാരണമാകുന്നുണ്ട്. ഇത് തടയാൻ കാന്റീനുകൾ, ഡൈനിങ് ഹാളുകൾ, അടുക്കള, ക്ലാസ് മുറികൾ എന്നിവിടങ്ങളിൽ വിദ്യാർഥികളെ ബോധവൽക്കരിക്കാൻ 'ഷുഗർ ബോർഡുകൾ' സ്ഥാപിക്കാൻ നിർദ്ദേശം നൽകി. ഉച്ചഭക്ഷണ പാചകത്തിൽ എണ്ണയുടെ ഉപയോഗം 10 ശതമാനം കുറയ്ക്കാനും എണ്ണയിൽ വറുത്ത പലഹാരങ്ങൾക്ക് പകരം ആവിയിൽ വേവിച്ചതും ബേക്ക് ചെയ്തതുമായ ഭക്ഷണരീതികൾ ശീലിപ്പിക്കാനും നിർദ്ദേശമുണ്ട്. കായികക്ഷമത ഉറപ്പാക്കാൻ 'സ്കൂൾ കായികമിത്രം' പദ്ധതി വഴി കായിക ഉപകരണങ്ങളും 'അക്വാഫിറ്റ്' വഴി 14,000 കുട്ടികൾക്ക് നീന്തൽ പരിശീലനവും നൽകിവരുന്നു.

School Students Lifestyle Diseases
ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ യുവതികള്‍ മരിച്ചു

കളിസ്ഥല സംരക്ഷണവും ഫിറ്റ്നസ് ലാബുകളും

ഹൈക്കോടതി വിധികളുടെയും കെഇആർ ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ സ്കൂൾ കളിസ്ഥലങ്ങൾ പാർക്കിങ്ങിനോ മറ്റ് നിർമ്മാണങ്ങൾക്കോ ഉപയോഗിക്കുന്നത് കർശനമായി വിലക്കി പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ട്. സംസ്ഥാനവ്യാപകമായി സ്കൂളുകളിൽ കളിസ്ഥല ഓഡിറ്റ് നടത്തും. ഭൂമിയുടെ ദൗർലഭ്യം മൂലം 30% സ്ഥലം കളിസ്ഥലത്തിനായി മാറ്റിവെയ്ക്കാൻ സാധിക്കാത്ത വിദ്യാലയങ്ങളിൽ ഫിസിക്കൽ ഫിറ്റ്നസ് ലബോറട്ടറികൾ ആരംഭിക്കും. ഇതിനായി എൽപി, യുപി തലങ്ങളിൽ ഒരു ക്ലാസ് മുറിയും ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ രണ്ട് ക്ലാസ് മുറികളും സജ്ജീകരിക്കും.

School Students Lifestyle Diseases
ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എന്താണ് 'അക്ഷരം ആരോഗ്യം' പദ്ധതി?

വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് 1 മുതൽ 12 വരെയുള്ള മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും നടപ്പിലാക്കുന്ന വിപുലമായ പദ്ധതിയാണിത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഓരോ കുട്ടിക്കും ഡിജിറ്റൽ 'ഹെൽത്ത് ഐഡി കാർഡ്' നൽകുകയും ആരോഗ്യ വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ സൂക്ഷിക്കുകയും ചെയ്യും. ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ വാർഷിക പരിശോധനകൾ നടത്തി ആവശ്യമെങ്കിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് റഫർ ചെയ്യും.

പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അധ്യാപകരെ 'ഹെൽത്ത് മെന്റർ'മാരായും കുട്ടികളെ 'ഹെൽത്ത് അംബാസഡർ', 'ഹെൽത്ത് മെസ്സഞ്ചർ'മാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കിടപ്പുരോഗികളായ മൂവായിരത്തോളം കുട്ടികൾക്കും പഠനവൈകല്യം നേരിടുന്ന ഒന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികൾക്കും പ്രത്യേക പരിചരണം നൽകുന്ന 'സ്പേസ്' പദ്ധതിയെയും ഏകോപിപ്പിച്ചാണ് ഭാവി തലമുറയുടെ സമഗ്രാരോഗ്യം സർക്കാർ ഉറപ്പാക്കുന്നത്.

School Students Lifestyle Diseases
സിഎംആർഎൽ കേസ്: പിണറായിക്ക് ആശ്വാസം, അപ്പീൽ നൽകാൻ അനുമതി; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ
Summary

Alarming findings tabled in the Kerala Legislative Assembly reveal a sharp rise in lifestyle diseases, including hypertension and obesity, among school students across the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com