ലിഫ്റ്റില്ല, പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രോഗികളെ ചുമന്ന് താഴെയിറക്കി

സര്‍ജറി കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെയാണ് ജീവനക്കാര്‍ ചുമന്ന് താഴേക്കിറക്കുന്നത്.
hospital
രോഗിയെ ചുമന്ന് താഴെയിറക്കുന്നുവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രോഗികളെ ചുമന്ന് താഴെയിറക്കി ജീവനക്കാര്‍. ഒരാഴ്ചയായി ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട്. സര്‍ജറി കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെയാണ് ജീവനക്കാര്‍ ചുമന്ന് താഴേക്കിറക്കുന്നത്.

hospital
അമ്മയെ മകന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച് കൊന്നു; പ്രതി കസ്റ്റഡിയില്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരിതം. പത്ത് ദിവസമായി ഈ ആശുപത്രിയിലെ ലിഫ്റ്റ് കേടായിട്ട്. നാലും അഞ്ചും നിലകളിലേയ്ക്ക് വരെ ആളുകളെ ചുമന്നു കൊണ്ടുപോകുന്ന അവസ്ഥയാണുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആശുപത്രി ജീവനക്കാരും ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലാണെന്ന് പരാതിപ്പെടുന്നു. ദിവസങ്ങളായി സ്ത്രീകളുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഉള്‍പ്പെടെ ചുമന്ന് അതാത് വാര്‍ഡുകളിലും മറ്റും എത്തിക്കുന്നതെന്നാണ് പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com