റോഡരികില്‍ ശസ്ത്രക്രിയ നടത്തിയ ലിനു മരണത്തിന് കീഴടങ്ങി

വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ലിനു. കൊല്ലം സ്വദേശിയാണ്.
Linu succumbs to death after undergoing surgery on the roadside
Linu succumbs to death after undergoing surgery on the roadsidescreen grab
Updated on
1 min read

കൊച്ചി: ഉദയംപേരൂരില്‍ വഴിയരികില്‍ ഡോക്ടര്‍മാരുടെ മാതൃകാപൂര്‍വമായ ഇടപെടലിലൂടെ അടിയന്തര ചികില്‍സ ലഭിച്ച ലിനു ഒടുവില്‍ മരണത്തിന് കീഴടങ്ങി. വഴിയാത്രക്കാരായ ഡോക്ടര്‍മാരാണ് അപകടത്തില്‍ പരുക്കേറ്റ ലിനുവിന് റോഡരികില്‍ ചികിത്സ നല്‍കിയത്. പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ലിനു. കൊല്ലം സ്വദേശിയാണ്.

Linu succumbs to death after undergoing surgery on the roadside
എച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന സമയത്താണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസറായ ഡോക്ടര്‍ മനൂപ് അപകടത്തില്‍പ്പെട്ടവരെ കാണുന്നത്. മൂന്നുപേര്‍ റോഡില്‍ കിടക്കുന്നതുകണ്ട് ഉടന്‍ തന്നെ വണ്ടിനിര്‍ത്തി പുറത്തിറങ്ങി. തീര്‍ത്തും അപ്രതീക്ഷിതമായി അതേസമയം ഡോ.തോമസ് പീറ്ററും അദ്ദേഹത്തിന്റെ ഭാര്യ ഡോ.ദിദിയയും ആ വഴിയെത്തുകയായിരുന്നു.

Linu succumbs to death after undergoing surgery on the roadside
മണ്ഡല പൂജ; ശബരിമലയിൽ ഡിസംബർ 26നും 27നും ദർശന നിയന്ത്രണം

വിദഗ്ധ ചികിത്സ നല്‍കുന്നതിനുള്ള സാഹചര്യം കുറവായിരുന്നുവെങ്കിലും ഗുരുതരമായി പരുക്കേറ്റ ലിനുവിന് അവിടെവച്ചു തന്നെ ചികില്‍സ നല്‍കിയില്ലെങ്കില്‍ രക്ഷപ്പെടില്ലെന്ന ബോധ്യത്തിലാണ് ഉടന്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനകം ഉദയംപേരൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. അവരുടെ കൂടി പിന്തുണയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. പൊലീസ് നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ രണ്ട് മൂന്ന് സെന്റിമീറ്റര്‍ മുറിവുണ്ടാക്കിയായിരുന്നു ശസ്ത്രക്രിയ.

Summary

Linu succumbs to death after undergoing surgery on the roadside

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com