മദ്യനയം ചര്‍ച്ച ചെയ്തിട്ടേയില്ല; ആരുടെയെങ്കിലും പണം വാങ്ങി നയരൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം : എം വി ഗോവിന്ദന്‍

ചര്‍ച്ച ചെയ്യുക പോലും ചെയ്യാത്ത കാര്യങ്ങള്‍ എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്
mv govindan
എം വി ​ഗോവിന്ദൻ ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: മദ്യനയത്തില്‍ ഇളവു കിട്ടാന്‍ പണപ്പിരിവു നടത്തിയെന്നത് വ്യാജ പ്രചരണമെന്ന് സിപിഎം. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഇടതുമുന്നണിയോ ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. ആരുടെയെങ്കിലും പണം വാങ്ങി നയരൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാനത്തെ എക്‌സൈസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അങ്ങനെ ഒരു മാറ്റവും നടത്തിയിട്ടില്ല. ചര്‍ച്ച നടന്നിരിക്കുന്നു, പുതിയ തീരുമാനം നടപ്പിലാക്കാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല. ചര്‍ച്ച ചെയ്യുക പോലും ചെയ്യാത്ത കാര്യങ്ങള്‍ എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ശരിയായ നിലപാടല്ല. പണപ്പിരിവു നടത്തുന്നു എന്ന തരത്തിലും ഇതിന്റെ ഭാഗമായി നടത്തുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷവും ഇത്തരത്തില്‍ കള്ളപ്രചരണങ്ങള്‍ വ്യാപകമായി നടക്കുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വലിയ തോതില്‍ ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുടമകള്‍ക്ക് വേണ്ടി അവരെടുത്ത നിലപാടിന്റെ ആവര്‍ത്തനം തന്നെയാണ് എല്‍ഡിഎഫിന്റെ കാലത്തുമെന്ന തെറ്റിദ്ധാരണയിലാണ് അവര്‍ പെരുമാറുന്നത്. 2016 വരെ ലൈസന്‍ഫീസ് 23 ലക്ഷം രൂപയായിരുന്നെങ്കില്‍, ഇടതു സര്‍ക്കാര്‍ 35 ലക്ഷമായി വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 12 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

mv govindan
ബാര്‍ കോഴ: ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണം; ഡിജിപിക്ക് മന്ത്രി എം ബി രാജേഷിന്റെ കത്ത്

ജനങ്ങളുടെ താല്‍പ്പര്യമാണ്, അല്ലാതെ സമ്പന്നരുടെ താല്‍പ്പര്യമല്ല ഇടതുസര്‍ക്കാര്‍ പരിഗണിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ മദ്യത്തില്‍ മുക്കുകയാണ് എന്ന ആരോപണവും വസ്തുതയ്ക്ക് നിരക്കുന്നതല്ല. യുഡിഎഫ് കാലത്തെ അപേക്ഷിച്ച് മദ്യഉപഭോഗം കുറഞ്ഞിട്ടുണ്ട് എന്നു കാണാം. 96 ലക്ഷം കേസിന്റെ കുറവാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടുള്ളത്. ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല. ഡ്രൈഡേ ഒഴിവാക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. മാധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com