UDF–LDF talks in Palakkad
സിപിഎം,കോണ്‍ഗ്രസ് Palakkad പതാകഫയല്‍

പാലക്കാട് ഇന്ത്യ മുന്നണി?, ബിജെപിയെ പുറത്താക്കാന്‍ എല്‍ഡിഎഫ് - യുഡിഎഫ് നീക്കം, സ്വതന്ത്രനെ പിന്തുണച്ചേയ്ക്കും

53 അംഗങ്ങളുള്ള നഗരസഭയില്‍ 25 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. സിപിഎമ്മിന് എട്ടും, യുഡിഎഫിന് 17 സീറ്റുകളുമാണ് ലഭിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയം നേടി
Published on

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും. 53 അംഗങ്ങളുള്ള നഗരസഭയില്‍ 25 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. സിപിഎമ്മിന് എട്ടും, യുഡിഎഫിന് 17 സീറ്റുകളുമാണ് ലഭിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയം നേടി.

UDF–LDF talks in Palakkad
'തലസ്ഥാനത്ത് രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചന'; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ

കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകള്‍ വേണമെന്നിരിക്കെയാണ് എല്‍ഡിഎഫും യുഡിഎഫും സ്വതന്ത്രന് പിന്തുണ നല്‍കി ഭരണം പിടിക്കാന്‍ ശ്രമിക്കുന്നത്. 48-ാം വാര്‍ഡില്‍ വിജയിച്ച എച്ച് റഷീദിന് പിന്തുണ നല്‍കാനാണ് നീക്കം. കോണ്‍ഗ്രസിനോട് ഇടഞ്ഞായിരുന്നു താങ്ങും തണലും എന്ന കൂട്ടായ്മയുടെ പിന്തുണയോടെ എച്ച് റഷീദ് മത്സരത്തിന് ഇറങ്ങിയത്. വാശിയേറിയ മത്സരമായിരുന്നു 48-ാം വാര്‍ഡില്‍ നടന്നത്. ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ തന്നെ റഷീദ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ചര്‍ച്ചകള്‍ ഉരുത്തിരിയുന്നത്. മതേതര പാര്‍ട്ടികളെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠനും പ്രഖ്യാപിച്ചു. സിപിഎമ്മിന് മതേതര നിലപാടുകളാണ് ഉള്ളതെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞുവയ്ക്കുന്നു.

UDF–LDF talks in Palakkad
മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

പാലക്കാട് നഗരസഭയില്‍ 2015 ല്‍ ആണ് ബിജെപി ആദ്യമായി അധികാത്തിലെത്തുന്നത്. 24 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി സ്വതന്ത്രരുടെ പിന്തുണ ഭരണം നേടുകയായിരുന്നു. യുഡിഎഫ് 18, എല്‍ ഡി എഫ് 6, സ്വതന്ത്രര്‍ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. 2020 ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം പിച്ചു. 52 അംഗ നഗരസഭാ കൗണ്‍സിലില്‍ അവര്‍ക്ക് 28 അംഗങ്ങള്‍ ബിജെപിക്ക് ഉണ്ടായിരുന്നു.

Summary

UDF–LDF talks in Palakkad municipality to block NDA. The BJP secured 25 seats despite facing its biggest ever internal feud. In the outgoing council, the party held 28 seats, while in 2015, when it first came to power, it had secured 24 seats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com