പൊന്‍മുടി സ്‌കൂളിന് സമീപം പുലിയെ കണ്ടതായി പാചകക്കാരി; പരിഭ്രാന്തരായി നാട്ടുകാര്‍

വിവരം അറിഞ്ഞ് സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: പൊന്‍മുടിയില്‍ വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. രാവിലെ സ്‌കൂളിലെ ജീവനക്കാരിയായ വിജയമ്മയാണ് പൊന്‍മുടി എല്‍പി സ്‌കൂളിന്റെ മുന്‍വശത്തെ ഗേറ്റിന് സമീപം പുലയിയെ കണ്ടത്. മൂന്ന് ദിവസം മുന്‍പ് പൊന്‍മുടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പുലിയെത്തിയിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. പുലി കാട് കയറിയെന്നാണ് വനം വകുപ്പിന്റെ നിഗമനം.

രാവിലെ സ്‌കൂളിലേക്ക് വരുന്നതിനിടെയാണ് പാചകക്കാരി പുലിയെ കണ്ടത്. ഇതിന് പിന്നാലെ ഇവര്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ വിവരം പൊലിസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പുലിയെ സാന്നിധ്യം അറിഞ്ഞതോടെ നാട്ടൂകാര്‍ പരിഭ്രാന്തിയിലാണ്. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com