നാദിര്‍ഷ / ഫെയ്‌സ്ബുക്ക് ലൈവില്‍ നിന്നുള്ള ദൃശ്യം
നാദിര്‍ഷ / ഫെയ്‌സ്ബുക്ക് ലൈവില്‍ നിന്നുള്ള ദൃശ്യം

'കാമുകന്‍ കൊല്ലാന്‍ ശ്രമിച്ചു, ബലം പ്രയോഗിച്ച് ഞരമ്പ് മുറിച്ചു'; യുവതിയുടെ മൊഴി, മറയൂര്‍ 'ആത്മഹത്യ'യില്‍ ട്വിസ്റ്റ്‌

'ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കാമുകൻ നാദിർഷ ബലമായി ഞരമ്പ് മുറിയ്ക്കുകയായിരുന്നു'
Published on


ഇടുക്കി: കാമുകനൊപ്പം കൊക്കയിൽ ചാടി ആത്മഹത്യയ്ത്ത് ശ്രമിച്ച നിഖിലയുടെ മൊഴി പുറത്ത്. കാമുകൻ തന്നെ കൊല്ലാൻ ശ്രമിച്ചെന്നാണ് നിഖില മൊഴി നൽകിയിരിക്കുന്നത്. 

ആത്മഹത്യ ചെയ്യാൻ തനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കാമുകൻ നാദിർഷ ബലമായി ഞരമ്പ് മുറിയ്ക്കുകയായിരുന്നു എന്നും നിഖില പറയുന്നു. അപകടനില തരണം ചെയ്ത യുവതി പൊലീസിന് നല്‍കിയ മൊഴിയിലാണ് നാദിര്‍ഷ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് വെളിപ്പെടുത്തുന്നത്. ആത്മഹത്യ ചെയ്യുമെന്ന വീഡിയോ നാദിര്‍ഷ ചിത്രീകരിച്ചത് തമാശയ്ക്കാകും എന്നാണ് കരുതിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് പെരുമ്പാവൂർ സ്വദേശി നാദിർഷയും നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്. രണ്ട് കൈകളിലേയും ഞരമ്പ് മുറിഞ്ഞ് അവശനിലയിലായിരുന്നു യുവതി.

കൊക്കയിലേക്ക് ചാടുന്നതിന് മുമ്പ് കാര്യങ്ങൾ വിശദീകരിച്ച് സുഹൃത്തുക്കൾക്ക് നാദിർഷ വീഡിയോ അയച്ചിരുന്നു. മറയൂർ ജയ്മാതാ സ്കൂളിലെ അധ്യാപികയാണ് നിഖില. നൃത്താധ്യാപകനാണ് നാദിര്‍ഷ. മൂന്ന് വര്‍ഷത്തോളമായി ഇവര്‍ സ്നേഹത്തിലായിരുന്നു. ഇതിനിടെ നാദിർഷർയ്ക്ക് വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ നിഖില നാദി‍ഷയെ വിളിച്ചു. 

മറയൂർ കാന്തല്ലൂർ റൂട്ടിൽ വണ്ടി നിർത്തി വീഡിയോ ഷൂട്ട് ചെയ്ത് സുഹൃത്തുക്കൾക്ക് ഇവർ അയച്ച് കൊടുത്തു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയിൽ പാറപ്പുറത്ത് കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. നാട്ടുകാ‍രും പൊലീസും നടത്തിയ തിരച്ചിലിൽ നാദിർഷയുടെ മൃതദേഹം കിട്ടി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com