'പയ്യന്നൂരിലും തളിപ്പറമ്പും പരാജയത്തിന് കാരണം സ്ഥാനാർഥി നിർണയത്തിലെ പോരായ്മ, അത് വർഗവഞ്ചന തന്നെ'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സിപിഎം നേതാവ് എം വി ജയരാജന്‍. 
M V jayarajan, M V Govindan, Khamenei's sons
M V jayarajan, M V Govindan, Khamenei's sons
Edited By:

നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സിപിഎം നേതാവ് എം വി ജയരാജന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്ന് സ്വീകരിച്ച നിലപാട് പിശകായിപ്പോയി. പയ്യന്നൂരില്‍ വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാമായിരുന്നുവെന്നും എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ വിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ തുറന്നു പറച്ചില്‍. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1. 'പയ്യന്നൂരും തളിപ്പറമ്പും നഷ്ടപ്പെട്ടതിന് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പോരായ്മ'; തുറന്നു പറഞ്ഞ് എംവി ജയരാജന്‍, 'തെറ്റു തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും സ്വാഗതം'

M V jayarajan
എംവി ജയരാജന്‍

2. 'അത് വര്‍ഗവഞ്ചന തന്നെ, അവര്‍ പാര്‍ട്ടിയെ ചതിച്ചു', ഓരോരുത്തരും പറയുന്നതിനു മറുപടിയില്ല; എംവി ജയരാജനെ തള്ളി എംവി ഗോവിന്ദന്‍

M V Govindan
എം വി ഗോവിന്ദന്‍

3. മെഡിക്കൽ കോളജുകളിലെ 'തറയിലെ കിടത്തിച്ചികിത്സ' അവസാനിപ്പിക്കുന്നു; ആദ്യഘട്ടം തിരുവനന്തപുരത്തും കോഴിക്കോട്ടും

K Muraleedharan
K Muraleedharan

4. EXPLAINER|അയോധ്യയിലെ സംഭാവനക്കൊള്ള: 'തിരുപ്പതി മോഡൽ' അയോധ്യക്ക് രക്ഷയാകുമായിരുന്നോ?

Ayodhya Ram Temple Theft
Ayodhya Ram Temple Theft

അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസ്യതയെത്തന്നെ പൂർണ്ണമായി പ്രതിരോധത്തിലാക്കി കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയ വാർത്ത പുറത്തുവന്നതോടെ, രാജ്യത്തെ വലിയ ക്ഷേത്രഭരണ സംവിധാനങ്ങളുടെ സുതാര്യതയും ഓഡിറ്റിംഗും വീണ്ടും ദേശീയതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ വിവാദങ്ങൾ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി രാജ്യത്ത് ആഞ്ഞടിക്കുന്ന അതേ സമയത്തുതന്നെയാണ്, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹൈന്ദവ ക്ഷേത്രമായ ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ ഓഡിറ്റിംഗ്, അക്കൗണ്ടിംഗ് സംവിധാനങ്ങൾ കൂടുതൽ സുതാര്യവും ശക്തവുമാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയെ ) ഔദ്യോഗികമായി ചുമതലപ്പെടുത്തിയത്.

5. ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മൂന്ന് മക്കള്‍; മുജ്തബയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

Khamenei's sons
ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്ന മക്കള്‍X/@IranIntl_En

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

M V Jayarajan
M V Govindan
M V jayarajan
MV Govindan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com