ma baby
എം എ ബേബിCenter-Center-Kochi

'പേടിപ്പിക്കാനാണ് നോക്കിയത്'; മുഖ്യമന്ത്രിയുടെ മകനെതിരായ നോട്ടീസ് അസംബന്ധമെന്ന് കണ്ട് ഇഡി പിന്‍വലിച്ചു'

ശബരിമല കൊള്ളയില്‍ പാര്‍ട്ടിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു
Published on

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകന് എതിരെ ഇഡി കെട്ടിച്ചമച്ച നോട്ടീസ് ആണ് അയച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വസ്തുതകള്‍ ഇല്ലാത്ത നോട്ടീസ് അയച്ച് ഇഡി പേടിപ്പിക്കാനാണ് നോക്കിയത്. അസംബന്ധമെന്ന് കണ്ട് ഇഡി നോട്ടീസ് പിന്‍വലിക്കുകയും ചെയ്‌തെന്നും ബിജെപി സര്‍ക്കാരിന്റെ എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്‌മെന്റാണ് ഇഡിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ma baby
'ഷാഫി പറമ്പിലിനെ പിന്നില്‍ നിന്ന് ലാത്തികൊണ്ട് തല്ലി'; 'ഭഗവാന്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടുപോകില്ല'; ബിഹാറില്‍ 101 സീറ്റുകളില്‍ ബിജെപിയും ജെഡിയുവും മത്സരിക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശബരിമല കൊള്ളയില്‍ പാര്‍ട്ടിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ട് വരും. അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ഒരു വേവലാതിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ma baby
'നിയമ പരിജ്ഞാനമുണ്ടെങ്കില്‍...',അഭിഭാഷകനായി എന്റോള്‍ ചെയ്ത് ശബരീനാഥന്‍

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികള്‍ക്ക് സീറ്റ് കുറയില്ല. 29 സീറ്റുകളില്‍ ഇടതുപാര്‍ട്ടികള്‍ മത്സരിക്കും. ഇക്കാര്യം തേജസ്വി യാദവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുന്നണിയിലെ പുതിയ പാര്‍ട്ടികള്‍ക്ക് ആര്‍ജെഡി സീറ്റ് വിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Summary

MA Baby stated that the ED sent a fabricated notice against the Chief Minister's son.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com