പരിഹരിക്കാനാകാതെ ഇ പോസ് മെഷീന്‍ തകരാര്‍; റേഷന്‍ വിതരണം താറുമാറായി; നാലു മണി വരെ കടകള്‍ അടച്ചിടും

നെറ്റ് വര്‍ക്ക് തകരാര്‍ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: ഇ -പോസ് മെഷീന്‍ നെറ്റ്‌വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറായി. ഇതേത്തുടര്‍ന്ന് ഇന്നു വൈകീട്ട് നാലു മണി വരെ റേഷന്‍ വിതരണം ഉണ്ടായിരിക്കില്ല. റേഷന്‍ കടകള്‍ അടച്ചിടും.

കഴിഞ്ഞ രണ്ടു ദിവസമായി നെറ്റ് വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ പോസും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള സെര്‍വറിനാണ് തകരാര്‍ സംഭവിച്ചതെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. 

നെറ്റ് വര്‍ക്ക് തകരാര്‍ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. തകരാര്‍ പരിഹരിക്കാന്‍ കാലതാമസം നേരിട്ടാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം ജില്ലാ അടിസ്ഥാനത്തില്‍ ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.

തകരാര്‍ ഉടന്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍, ഈ മാസം അവസാനിക്കാന്‍ ഏതാനും ദിവസം മാത്രമുള്ള സാഹചര്യത്തില്‍, ഈ മാസത്തെ റേഷന്‍ അടുത്ത ഏതാനും ആഴ്ചകളിലേക്ക് കൂടി നീട്ടി നല്‍കുന്നതും ഭക്ഷ്യവകുപ്പ് പരിഗണിച്ചു വരികയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER